വിദ്യാർത്ഥികൾക്കൊപ്പം ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ഡൽഹി സർവ്വകലാശാല അധ്യാപികമാർ- വിഡിയോ

February 21, 2023

തുടർച്ചയായി ക്ലാസ് മുറികളിൽ പഠനകാര്യങ്ങൾ മാത്രമായി ഇരിക്കുന്നത് എല്ലാവർക്കും അല്പം മുഷിച്ചിലുള്ള കാര്യമാണ്. അല്പം മനസികോല്ലാസമുള്ള കാര്യങ്ങൾക്കായി അല്പം സമയം ചെലവഴിക്കുന്നതിൽ തെറ്റില്ല.
ക്ലാസുകൾ രസകരവും ആസ്വാദ്യകരവുമാക്കാൻ നിരവധി അധ്യാപകർ ശ്രമിക്കാറുണ്ട്. ഡൽഹി സർവ്വകലാശാലയിലും സമാനമായ ഒരു സംഭവം ശ്രദ്ധനേടുകയാണ്.

ചെറിയ ക്ലാസ്സിലെ കുട്ടികൾക്കൊപ്പം അധ്യാപികമാർ ചുവടുവയ്ക്കുന്നത് പതിവാണെങ്കിലും സർവകലാശാല വിദ്യാർത്ഥികൾക്കൊപ്പം ചുവടുവയ്ക്കുന്നത് അപൂർവ്വമാണ്. ക്യാമ്പസിലെ ഒരു ആഘോഷവേളയിലാണ് ഒട്ടേറെ വിദ്യാർത്ഥികൾക്കൊപ്പം നാല് അധ്യാപികമാർ ചുവടുവെച്ചത്. പത്താൻ എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനൊപ്പമാണ് അധ്യാപികമാർ ചുവടുവെച്ചത്.

അതേസമയം,  ഒഴിവുസമയത്ത് അധ്യാപിക വിദ്യാർത്ഥിനികൾക്കൊപ്പം ചുവടുവയ്ക്കുകയാണ്. ഡൽഹി സർവകലാശാലയിലെ ജീസസ് ആൻഡ് മേരി കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിലെ പ്രൊഫസർമാരാണ് ഷാരൂഖ് ഖാന്റെ ജനപ്രിയ ഗാനമായ ഝൂമേ ജോ പത്താൻ ഗാനത്തിനൊപ്പം നൃത്തം ചെയ്തത്. മുൻപ് വിദ്യാർത്ഥികൾക്കൊപ്പം ക്ലാസ്റൂമുകളിൽ നൃത്തം ചെയ്യുന്ന ഒരു സ്‌കൂൾ അധ്യാപികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Read also: വല്യേട്ടനാകാൻ പോകുന്നുവെന്ന് അമ്മ; സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞ് മകൻ- ഹൃദയംതൊടുന്ന കാഴ്ച

ജുംകാ ബറേലി വാല എന്ന ഗാനത്തിന്റെ നവീകരിച്ച പതിപ്പിലാണ് അധ്യാപികയും തന്റെ വിദ്യാർത്ഥികളും ചേർന്ന് ചുവടുവയ്ക്കുന്നത്. ഡിയോ വളരെ ഗംഭീരമാണ് ഇവരുടെ നൃത്തം. അധ്യാപകരും വിദ്യാർത്ഥികളും അവരുടെ ചുവടുകൾ മനോഹരമാക്കുന്നത് കാണാം. ഗാനത്തിനൊപ്പമുള്ള അവരുടെ നൃത്തച്ചുവടുകൾ അതിശയിപ്പിക്കുന്നതാണ്. സമ്മർ ക്യാമ്പിന്റെ അവസാന ദിവസം ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ വെച്ചാണ് വിഡിയോ പകർത്തിയത്.

Story highlights- delhi university proffesors dance video