വല്യേട്ടനാകാൻ പോകുന്നുവെന്ന് അമ്മ; സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞ് മകൻ- ഹൃദയംതൊടുന്ന കാഴ്ച

February 21, 2023

വീട്ടിലെ മുതിർന്ന കുട്ടികളെല്ലാം ഒരു സമയത്ത് ഏറ്റവുമധികം ആഗ്രഹിച്ചിട്ടുള്ളതും ആവശ്യപ്പെട്ടിട്ടുള്ളതും ഒരേയൊരു കാര്യത്തിനാകും. ഒരു ഇളയ സഹോദരനെയോ സഹോദരിയെയോ വേണം. അതിനായി കരയുന്ന, വാശി പിടിക്കുന്ന കുരുന്നുകളെ ഇപ്പോഴും കാണാം. ഒരു വല്യേട്ടനോ ചേച്ചിയോ ആകാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. അതിനാൽ തന്നെ താനൊരു ചേട്ടനാകുന്നു എന്നറിഞ്ഞപ്പോഴുള്ള ഈ ആൺകുട്ടിയുടെ പ്രതികരണം ആരുടേയും ഉള്ളുനിറയ്ക്കും.

താൻ ഒരു വലിയ സഹോദരനാകാൻ പോവുകയാണെന്നറിഞ്ഞപ്പോൾ വിഡിയോയിൽ ഒരു കൊച്ചുകുട്ടി സന്തോഷാശ്രുക്കൾ പൊഴിക്കുന്ന ഹൃദയസ്പർശിയായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. താൻ ഒരു വലിയ സഹോദരനാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അങ്ങേയറ്റം സന്തോഷത്തോടെ കരയുകയാണ് ഈ കുഞ്ഞ്.

വൈറൽ ഹോഗ് ആണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിഡിയോയിൽ ഒരു സ്ത്രീ തന്റെ മകനെ വിളിച്ച് ഹൃദയസ്പർശിയായ വാർത്ത പറയുന്നു. “ഞാൻ ഒരു വലിയ സഹോദരനാകാൻ പോകുന്നു” എന്ന് എഴുതിയ ഒരു ടി-ഷർട്ട് ‘അമ്മ അവനെ അണിയിച്ചു. അതുവരെ എന്താണ് സംഭവിക്കുന്നതെന്ന് ആ കുഞ്ഞിന് മനസ്സിലായില്ല. അവന്റെ അമ്മ അവനുവേണ്ടി ഷർട്ടിലെ ആ സന്ദേശം വായിച്ചു, അത് മനസ്സിലാക്കിയപ്പോൾ, അവൻ സന്തോഷത്താൽ ചാടി എഴുന്നേറ്റു.സന്തോഷത്തിന്റെ കണ്ണുനീർ പൊഴിക്കുന്നതിനിടെ, കൊച്ചുകുട്ടി അമ്മയെ കെട്ടിപ്പിടിച്ചു.

read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

വിഡിയോയുടെ ക്യാപ്ഷൻ അനുസരിച്ച് കഴിഞ്ഞ രണ്ട് വർഷമായി കുട്ടി ഒരു വലിയ സഹോദരനാകാൻ കാത്തിരിക്കുകയായിരുന്നു. ‘മാതാപിതാക്കളോട് ഒരു സഹോദരനെ ആവശ്യപ്പെട്ട് രണ്ട് വർഷത്തിന് ശേഷം, ഒടുവിൽ താൻ ഒരു വലിയ സഹോദരനാകാൻ പോകുകയാണെന്ന് അവൻ കണ്ടെത്തി’- വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്.

Story highlights- Little boy cries tears of joy as he finds out he’s going to be a big brother