പാട്ടുവേദിയെ പൊട്ടിച്ചിരിപ്പിച്ച കൗണ്ടറുകളുമായി ധ്വനിക്കുട്ടിയും എം.ജി ശ്രീകുമാറും
അതിമനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംഭാഷണത്തിലൂടെയും ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ടം നേടിയ കുഞ്ഞു ഗായികയാണ് കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടി. കുഞ്ഞു ഗായികയുടെ അതിമനോഹരമായ ഒരു പ്രകടനം ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. ‘സ്കൂൾ മാസ്റ്റർ’ എന്ന ചിത്രത്തിലെ “കിലുകിലുക്കം കിലുകിലുക്കം..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് ധ്വനി വേദിയിലെത്തിയത്. ജി.ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാറാണ്.
മനസ്സ് നിറച്ച ആലാപനത്തിന് മുൻപ് വിധികർത്താക്കളും ധ്വനിയും തമ്മിൽ നടന്ന രസകരമായ ഒരു നർമ്മസംഭാഷണമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ നർമ്മത്തിൽ പൊതിഞ്ഞ ഉത്തരങ്ങളാണ് ഈ കുഞ്ഞു ഗായിക നൽകുന്നത്. ധ്വനിക്കുട്ടിയുടെയും എം.ജി ശ്രീകുമാറിന്റെയും കൗണ്ടറുകളൊക്കെ വലിയ ചിരിയാണ് വേദിയിൽ പടർത്തിയത്. അതിശയകരമായ ആലാപനത്തിനൊപ്പം ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും പാട്ടുവേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുണ്ട്.
Read More: മാധവൻ മുതൽ മഞ്ജു വാര്യർ വരെ; ഭാവനയെ സ്വീകരിക്കാൻ ആശംസകളുമായി താരങ്ങൾ
അതെ സമയം ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരം നേരത്തെയും പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്. പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം. ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.
Story Highlights: Dhvani and m.g sreekumar funy moment