മാധവൻ മുതൽ മഞ്ജു വാര്യർ വരെ; ഭാവനയെ സ്വീകരിക്കാൻ ആശംസകളുമായി താരങ്ങൾ

February 23, 2023

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ അരങ്ങേറ്റം. മലയാളത്തിലേക്ക് ഇപ്പോൾ വലിയൊരു തിരിച്ചുവരവ് നടത്തുവകയാണ് നടി. അഞ്ചു വർഷത്തിന് ശേഷം ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മടങ്ങി വരുമ്പോൾ നാറ്റിക്കായി ഗംഭീര സ്വീകരണം ഒരുക്കുകയാണ് പ്രിയ താരങ്ങൾ.

നടൻ മാധവൻ മുതൽ മഞ്ജു വാര്യർ വരെ ഭാവനയെ സിനിമയിലേക്ക് രണ്ടാം ഇന്നിംഗ്‌സ് നടത്തുമ്പോൾ ആശംസകളോടെ സ്വീകരിക്കുകയാണ്. ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഈ വേളയിൽ നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, പാർവതി, ജാക്കി ഷ്‌റോഫ്, ജിതേഷ് പിള്ള തുടങ്ങി നിരവധി അഭിനേതാക്കളാണ് ഭാവനയ്ക്ക് ‘വെൽക്കം ബാക്ക്’ നേരുന്നത്.

ഭാവനയും ഷറഫുദ്ധീനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തുകയാണ്. ‘കൂടെ നിൻ കൂടെ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന് നിശാന്ത് രാംതേകെ സംഗീതം പകർന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കർ കെ എസ്, സിത്താര കൃഷ്ണകുമാർ എന്നിവർ ചേർന്നാണ്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

അതേസമയം, ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’. തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത്‌ നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു. 

Story highlights- film stars welcomes bhavana to malayalam industry