ജാക്കിന് രക്ഷപ്പെടാൻ സാധിക്കുമായിരുന്നു! -25 വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക് ക്ലൈമാക്സ് പുനരാവിഷ്കരിച്ച് ജെയിംസ് കാമറൂൺ

February 6, 2023

പ്രശസ്ത സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക്കിന് ഈ വർഷം 25 വയസ്സ് തികയുകയാണ്. ചിത്രത്തിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് ഫെബ്രുവരി 10, വെള്ളിയാഴ്ച ലിയോനാർഡോ ഡികാപ്രിയോ-കേറ്റ് വിൻസ്‌ലെറ്റ് അഭിനയിച്ച ചിത്രം വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ആഘോഷങ്ങൾക്ക് മുന്നോടിയായി, സംവിധായകൻ ജെയിംസ് കാമറൂൺ ഇപ്പോൾ ടൈറ്റാനിക്കിന്റെ ക്ലൈമാക്സ് ഭാഗങ്ങളെക്കുറിച്ചുള്ള ചർച്ച അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. റോസിന് ഒരു പുതിയ പരീക്ഷണത്തിലൂടെ ജാക്കിനെ രക്ഷിക്കാമായിരുന്നുവെന്ന സൂചനയാണ് നൽകുന്നത്.

കേറ്റ് വിൻസ്‌ലെറ്റ് അവതരിപ്പിച്ച റോസിനെ രക്ഷിക്കുന്നതിനിടയിൽ ലിയോനാർഡോ ഡികാപ്രിയോയുടെ ജാക്ക് എന്ന കഥാപാത്രം മരവിച്ച് മരിക്കുന്ന ടൈറ്റാനിക്കിന്റെ ക്ലൈമാക്സ് രംഗത്തിനെക്കുറിച്ച് ഒട്ടേറ ചർച്ചകൾ നടന്നിട്ടുണ്ട്. തന്റെ അരികിലുള്ള ട്രാപ്പ് വാതിലിലേക്ക് കയറാൻ സഹായിച്ചുകൊണ്ട് റോസിന് ജാക്കിന്റെ ജീവൻ എളുപ്പത്തിൽ രക്ഷിക്കാമായിരുന്നുവെന്ന് ആരാധകർ കരുതിയിരുന്നു. ഫെബ്രുവരി 5 ഞായറാഴ്ച നാഷണൽ ജിയോഗ്രാഫിക്കിൽ പ്രീമിയർ ചെയ്യാൻ പോകുന്ന ‘ടൈറ്റാനിക്’- ലൂടെ ഈ ചർച്ചകൾക്ക് കാമറൂൺ അവസാനമിടുകയാണ്.

ഗുഡ് മോർണിംഗ് അമേരിക്കയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വെളിപ്പെടുത്തിയ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷോയുടെ സ്‌നീക്ക് പീക്ക് വിഡിയോയിൽ ജെയിംസ് കാമറൂൺ ആ ക്‌ളൈമാക്‌സ് പരീക്ഷണം നടത്തി ആരാധകരുടെ സംശയങ്ങൾക്ക് അറുതി വരുത്തുന്നത് കാണാം. ക്ലൈമാക്സ് രംഗം പുനഃസൃഷ്‌ടിക്കാൻ, ജെയിംസ് കാമറൂൺ ആ രംഗങ്ങൾ പുനസൃഷ്ടിക്കുന്നത് കാണാം.

Read Also: മുപ്പതുവർഷം കൂടുമ്പോൾ ‘മുട്ടയിടുന്ന മല’- അത്ഭുതമായി മൗണ്ട് ഗാഡ്നെഗ്

മുൻപ്, ജാക്കിന് രക്ഷപെടാൻ അവസരമുണ്ടായിരുന്നു എന്ന് അഭിമുഖങ്ങളിൽ ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു. അതിനോടൊപ്പം “അവൻ ജീവിച്ചിരുന്നെങ്കിൽ സിനിമയുടെ അവസാനം അർത്ഥശൂന്യമാകുമായിരുന്നു. മരണത്തെയും വേർപിരിയലിനെയും കുറിച്ചാണ് സിനിമ; അവൻ മരിക്കേണ്ടി വന്നു’ എന്നും കാമറൂൺ പറഞ്ഞിരുന്നു.

Story highlights- director James Cameron is finally set to put an end to the debates on the ftitanic movie climax