ബലൂണുകളാൽ അലങ്കരിച്ച കളിപ്പാട്ട കാറിൽ കൊച്ചുകുട്ടിയ്ക്കായി കൃത്രിമ കാൽ കൊണ്ടുവരുന്ന ഡോക്ടർ- വിഡിയോ

February 26, 2023
doctor brings prosthetic leg

ദൈവദൂതർ എന്നാണ് സാധാരണക്കാർക്കിടയിൽ ഡോക്ടർമാർ അറിയപ്പെടുന്നത്. കാരണം, തൊഴിൽ നൈപുണ്യവും കരുണയും ചേർന്ന് അവർ സമൂഹത്തിൽ വളരെയേറെ സ്വീകാര്യതയുള്ളവരാണ്. ഒട്ടേറെ നന്മയുടെ കഥകൾ ഇവർക്ക് പങ്കുവയ്ക്കാനുണ്ടാകും. ഇപ്പോഴിതാ, ഒരു ഡോക്ടറുടെ കഠിനാധ്വാനത്തിന് ഒരു കുട്ടിയുടെ ജീവിതം മികച്ചതാക്കാൻ കഴിഞ്ഞ അനുഭവം ശ്രദ്ധനേടുകയാണ്. [ doctor brings prosthetic leg for kid ]

ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ ബലൂണുകൾ കൊണ്ട് അലങ്കരിച്ച ഒരു ടോയ് കാറിൽ ഒരു ഡോക്ടർ ഒരു കൊച്ചുകുട്ടിക്ക് കൃത്രിമ കാൽ കൊണ്ടുവരുന്നത് കാണിക്കുന്നു. വിഡിയോയുടെ അവസാനം ആ ഡോക്ടർ കുട്ടിയുടെ കാലിൽ കൃതൃമ കാൽ ഘടിപ്പിക്കുന്നു. പുതിയ കാല് കിട്ടിയയുടൻ കൊച്ചുകുട്ടി സന്തോഷത്തോടെ നടക്കാൻ തുടങ്ങുന്നു. ഇന്ന് നിങ്ങൾ കാണുന്ന ഏറ്റവും മധുരമുള്ള നിമിഷമാണിത്.

‘കൊച്ചുകുട്ടി തന്റെ ആദ്യത്തെ കൃത്രിമ കാൽ ഘടിപ്പിക്കുകയും ഉടൻ തന്നെ നടക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഈ അത്ഭുതകരമായ പ്രൊഫഷണലുകൾക്ക് നന്ദി!’ വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ.. അതേസമയം, മുൻപ്, കാഴ്ച തിരിച്ചുകിട്ടിയ ഒരു പെൺകുഞ്ഞിന്റെ ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

കാഴ്ച്ച മങ്ങിയ ഒരു കുഞ്ഞുമോളാണ് വിഡിയോയിലുള്ളത്. അവൾ ആദ്യമായി കണ്ണട ധരിക്കുകയാണ്. കണ്ണട വെയ്ക്കുന്നതിൽ അവൾ ആദ്യം അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ വെച്ച് കഴിഞ്ഞുള്ള അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ജീവിതത്തിൽ ആദ്യമായി തനിക്ക് ചുറ്റുമുള്ളതൊക്കെ അവൾ തെളിച്ചത്തോടെ കാണുകയാണ്. കണ്ണ് നനയിക്കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. 

Story highlights- doctor brings prosthetic leg for kid