കോഴിക്കോടിന്റെ മണ്ണിൽ സംഗീത നവരസ കാഴ്ചകൾക്കായുള്ള കാത്തിരിപ്പിന് ഇനി ദിവസങ്ങൾ മാത്രം..!!

February 4, 2023

സംഗീതത്തിന്റെ മാസ്മരികത കോഴിക്കോടിന്റെ മണ്ണിൽ വിരിയിക്കാനുള്ള ഒരുക്കത്തിലാണ് ‘ഡിബി നൈറ്റ്’. ഫ്ലവേഴ്‌സ് ടിവി ഒരുക്കുന്ന ആവേശകരമായ സംഗീതോത്സവമായ ‘ഡിബി നൈറ്റ്’ ഫെബ്രുവരി 9 ന് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ അരങ്ങേറാൻ തയ്യാറെടുക്കുകയാണ്. അവിയൽ, തൈകൂടം ബ്രിഡ്ജ്, ജോബ് കുര്യൻ, ഗൗരി ലക്ഷ്മി, എന്നിങ്ങനെയുള്ള റോക്ക്‌സ്റ്റാറുകളും ബാൻഡുമാണ് ആവേശം പകരാൻ എത്തുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും.

ഇനി അഞ്ചുദിവങ്ങൾകൂടി മാത്രമാണ് സംഗീതനിശ അരങ്ങേറാൻ ബാക്കിയുള്ളത്. പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Read also: ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ

അതേസമയം, മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകളും ഗായകരും ഒന്നിച്ചെത്തുന്നതിനാൽ സംഗീതാസ്വാദകരും ആവേശത്തിലാണ്. അതുപോലെ തന്നെ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീതനിശയിൽ പങ്കെടുക്കാൻ കോണ്ടസ്റ്റുമൊരുക്കിയിട്ടുണ്ട് ഫ്‌ളവേഴ്സ് ടിവിയും 24 ന്യൂസും. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ വേദിയിൽ പെർഫോം ചെയ്യുന്ന ഗായകരുടെയും ബാൻഡിന്റെയോ കേൾക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടഗാനം ഫളവേഴ്‌സ് ടിവി, 24 ന്യൂസ് ഫേസ്ബുക്ക് പേജുകളിൽ നൽകിയിരിക്കുന്ന കോണ്ടസ്റ്റ് കാർഡിന് താഴെ കമന്റ്റ് ചെയ്യുക. ഒപ്പം ആരുടെയൊപ്പമാണോ നിങ്ങൾക്ക്  ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീതനിശയിൽ പങ്കെടുക്കാൻ ആഗ്രഹം, അവരെയും കമന്റിനൊപ്പം മെൻഷൻ ചെയ്യുക.

Story highlights- Five more days to the debut of ‘DB Night’.