വർഷങ്ങളോളം മറഞ്ഞിരുന്ന 7,000-ലധികം അജ്ഞാത ദ്വീപുകൾ കണ്ടെത്തി; അമ്പരന്ന് ജപ്പാൻ ജനത

February 21, 2023

പെട്ടെന്ന് ഒരുദിവസം നിങ്ങൾ ജീവിക്കുന്നത് ആയിരക്കണക്കിന് ദ്വീപുകളാൽ ചുറ്റപ്പെട്ട സ്ഥലത്താണ് എന്നറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ? അത്രയും കാലം താമസിച്ച, ഏറ്റവും നന്നായി അറിയാം എന്ന് കരുതുന്ന സ്ഥലത്തെകുറിച്ചാണ് ഇങ്ങനെ അറിയുന്നതെങ്കിൽ അമ്പരന്നുപോകും. അതാണ് ജപ്പാനിൽ അടുത്തിടെ സംഭവിച്ചത്.

ഭൂമിശാസ്ത്രപരമായ സർവേകളിലൂടെ ഒരു രാജ്യത്തിന്റെ ഭൂവിസ്തൃതിയെയും പ്രദേശത്തെ ജലത്തെയും കുറിച്ച് അജ്ഞാതമായ ധാരാളം കാര്യങ്ങൾ അറിയാൻ സാധിക്കും. എന്നാൽ ജപ്പാനിൽ സംഭവിച്ചതുപോലെ ഒരു അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ ലോകം കണ്ടിട്ടില്ല.

1987ന് ശേഷമുള്ള ഗവൺമെന്റിന്റെ പ്രാദേശിക ജലത്തെക്കുറിച്ചുള്ള ആദ്യത്തെ സർവേയുടെ സമാപനത്തിന് ശേഷം, ജപ്പാനിലെ ജനങ്ങൾ ആശ്ചര്യത്തിലായിരുന്നു. കാരണം, അവരുടെ ഔദ്യോഗിക ദ്വീപുകളുടെ എണ്ണം 6,852 ൽ നിന്ന് 14,125 ആയി ഇരട്ടിയായിരിക്കുന്നു. അതായത്, 7,000 ദ്വീപുകളാണ് പുതിയതായി സർവേയിൽ കണ്ടെത്തിയിരിക്കുന്നത്.

2021 ഡിസംബറിൽ നടന്ന ഒരു പാർലമെന്റ് ചർച്ചയ്ക്കിടെ കണക്കുകളെക്കുറിച്ചുള്ള തർക്കത്തിന് ശേഷമാണ് സർവേയ്ക്ക് ഉത്തരവിട്ടത്. ഈ കണക്കുകൾ കാലഹരണപ്പെട്ടതാണെന്നും നിലവിലെ ദ്വീപുകളുടെ എണ്ണം വളരെ വ്യത്യസ്തമായിരിക്കാമെന്നും പലരും പറഞ്ഞു. ജപ്പാനിലെ ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ അതോറിറ്റിയാണ് പുതിയ സർവേ നടത്തിയത്. ഇത് രാജ്യത്തിന്റെ പ്രദേശം വർദ്ധിപ്പിക്കില്ലെങ്കിലും, അതിന്റെ മൊത്തത്തിലുള്ള ഭൂപ്രദേശത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായ ധാരണ നൽകാൻ ഇതിന് കഴിയും.

Read also: വല്യേട്ടനാകാൻ പോകുന്നുവെന്ന് അമ്മ; സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞ് മകൻ- ഹൃദയംതൊടുന്ന കാഴ്ച

റിപ്പോർട്ടുകൾ പ്രകാരം, 2022-ൽ ജിഎസ്‌ഐയുടെ ഇലക്ട്രോണിക് ഭൂപടത്തെ അടിസ്ഥാനമാക്കി ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ ജാപ്പനീസ് സർക്കാർ അവരുടെ ഭൂപ്രദേശത്തിന്റെ കൂടുതൽ കൃത്യമായ കണക്കുകൾ ഉടൻ തയ്യാറാക്കും. ജപ്പാന് ഏകദേശം 146,000 ചതുരശ്ര മൈൽ വിസ്തൃതിയുണ്ട്. 124,840,000 ജനസംഖ്യയുള്ള ഇത് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പതിനൊന്നാമത്തെ രാജ്യമാണ്.

Story highlights- Japan discovers almost 7,000 unknown islands