കലക്കി, തിമിർത്തു; പാട്ടുവേദിയിൽ ഒരു തകർപ്പൻ പ്രകടനവുമായി കേദാർനാഥ്…
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിക്ക് ഏറെ പ്രിയപ്പെട്ട കുഞ്ഞു ഗായകനാണ് കേദാർനാഥ്. കൊച്ചു ഗായകന്റെ അതിമനോഹരമായ ഒരു പ്രകടനം ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. ‘നാടോടി’ എന്ന ചിത്രത്തിലെ “ദൂരെ ദൂരെ ദൂരെ പാറും വാനമ്പാടി..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് കേദാർനാഥ് വേദിയിലെത്തിയത്.
എസ്.പി വെങ്കിടേഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കവി ഒ.എൻ.വി കുറുപ്പാണ്. പാട്ടുവേദിയിലെ വിധികർത്താവ് കൂടിയായ എം.ജി ശ്രീകുമാറാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു തകർപ്പൻ പ്രകടനമാണ് കേദാർനാഥ് വേദിയിൽ കാഴ്ച്ചവെച്ചത്.
അതേ സമയം അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.
Read More: “രാജുവിനെ കണ്ട് കരഞ്ഞു പോയി..”; ആടുജീവിതത്തിലെ പൃഥ്വിരാജിനെ പറ്റി മല്ലിക സുകുമാരൻ
അതിശയകരമായ ആലാപനത്തിനൊപ്പം ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലെ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുണ്ട്. കേദാർനാഥിന്റെ കുഞ്ഞനുജത്തിയായ കാർത്തികക്കുട്ടിയാണ് കഴിഞ്ഞ ദിവസം പാട്ടുവേദിയിൽ ചിരി പടർത്തിയത്. മനസ്സ് നിറച്ച ആലാപനത്തിന് ശേഷം വിധികർത്താക്കളും കാർത്തികയും തമ്മിൽ നടന്ന രസകരമായ ഒരു നർമ്മസംഭാഷണമാണ് ശ്രദ്ധേയമായി മാറിയത്. കാർത്തുകുട്ടിക്ക് ചേട്ടൻ കേദാർ നാഥിന്റെയും കുഞ്ഞു ഗായിക മേധ മെഹറിന്റെയും കൈയിൽ നിന്ന് സ്ഥിരമായി അടി കിട്ടാറുണ്ടെന്ന് പറയുകയാണ് ഈ കുസൃതി കുരുന്ന്. ഇനി മുതൽ അവർക്ക് തിരിച്ചടി കൊടുക്കണമെന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞു കൊടുക്കുന്നത്. ഏറെ രസകരമായ നിമിഷങ്ങൾക്കാണ് വേദി സാക്ഷിയായത്.
Story Highlights: Kedarnath amazing performance