സ്വീറ്റ് കോൺ വിൽപ്പനയ്ക്കൊപ്പം പാത്രങ്ങളിൽ താളാത്മകമായ കൊട്ടി യുവാവ്- പെർക്കുഷൻ ഫെസ്റ്റിവലിലേക്ക് ക്ഷണിച്ച് ആനന്ദ് മഹീന്ദ്ര
വേറിട്ട കഴിവുകൾ നിറഞ്ഞവരാണ് സമൂഹത്തിലുള്ളത്. ഒരു പ്രത്യേക വേദി ലഭിച്ചില്ലെങ്കിലും അവർ ആ കഴിവുകൾ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മറ്റുള്ളവരിലേക്ക് എത്തും. അത്തരത്തിൽ ഒരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു സ്വീറ്റ് കോൺ വില്പനക്കാരന്റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. ആനന്ദ് മഹീന്ദ്രയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനിടയിൽ യുവാവ് കണ്ടെയ്നറുകൾക്കൊപ്പം താളാത്മകമായി കൊട്ടുകയാണ്. അയാളുടെ കഴിവ് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
ഇപ്പോൾ വൈറലായ വിഡിയോയിൽ, ഒരു കൈയിൽ പ്ലാസ്റ്റിക് കപ്പുമായി ഒരു സ്വീറ്റ് കോൺ വിൽപനക്കാരനെ കാണാം. മറ്റൊന്നിൽ, സ്വീറ്റ് കോൺ മറ്റ് സുഗന്ധവ്യഞ്ജനങ്ങളുമായി കലർത്താൻ കയ്യിൽ ഒരു തവിയും ഉണ്ടായിരുന്നു. മിക്സിംഗ് സമയത്ത്, അദ്ദേഹം ‘കുത്ത്’ എന്ന നാടോടി താളവാദ്യത്തിന് ഊന്നൽ നൽകി അവതരിപ്പിച്ചു. തവി ഉപയോഗിച്ചാണ് അദ്ദേഹം കൊട്ടുന്നത്.
I don’t know which establishment this gentleman works at, but he should be an honoured guest at our upcoming #MahindraPercussionFestival in Bengaluru. 😊 He is living proof that rhythm & percussion is the heartbeat of India! #SundayFeeling pic.twitter.com/B3okr25Wy8
— anand mahindra (@anandmahindra) February 12, 2023
Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ
ആനന്ദ് മഹീന്ദ്രയെ ഈ പ്രകടനം വല്ലാതെ ആകർഷിച്ചു. ബെംഗളൂരുവിൽ നടക്കുന്ന മഹീന്ദ്ര പെർക്കുഷൻ ഫെസ്റ്റിവലിലേക്ക് ആളെ ക്ഷണിക്കാൻ ആഗ്രഹിച്ചു.’ഈ മാന്യൻ ഏത് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ബെംഗളുരുവിൽ നടക്കാനിരിക്കുന്ന ഞങ്ങളുടെ മഹീന്ദ്ര പെർക്കൂഷൻ ഫെസ്റ്റിവലിൽ അദ്ദേഹം അതിഥിയായിരിക്കണം. താളവും താളവാദ്യവുമാണ് ഇന്ത്യയുടെ ഹൃദയമിടിപ്പ് എന്നതിന്റെ ജീവിക്കുന്ന തെളിവാണ് അദ്ദേഹം! ‘ ആനന്ദ് മഹീന്ദ്ര പോസ്റ്റിന് അടിക്കുറിപ്പ് നൽകി.
Story highlights- ‘Kuthu’ playing sweet corn vendor