നാട്ടുവഴികളിലൂടെ മമ്മൂക്കയ്‌ക്കൊപ്പം ഒരു ഡ്രൈവ്- വിഡിയോ പങ്കുവെച്ച് അസീസ്

February 21, 2023

ചില പ്രത്യേക ഇഷ്ടങ്ങളും ശീലങ്ങളും കാത്തുസൂക്ഷിക്കുന്ന ചുരുക്കം സിനിമ താരങ്ങൾ ഉണ്ട്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ അങ്ങനെയുള്ള കാര്യങ്ങളിൽ മുൻപന്തിയിലാണ്. മമ്മൂട്ടിക്ക് വാഹനങ്ങളോടും ഇലക്ട്രോണിക് വസ്തുക്കളോടുമുള്ള താല്പര്യം സിനിമ ലോകത്ത് പ്രസിദ്ധമാണ്. ഏതുനാട്ടിലാണെങ്കിലും സഹതാരങ്ങൾക്കൊപ്പം ഒരു സവാരി മമ്മൂട്ടിക്ക് നിർബന്ധമാണ്. ഇപ്പോഴിതാ, നടൻ അസീസ് മമ്മൂട്ടിക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.

‘മനോഹരമായ യാത്രയിൽ മനോഹരമായ സംഗീതവും കേട്ട് , മമ്മൂക്കയുടെ കൂടെ..’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ  മരുഭൂമിയിൽ ഡ്രൈവ് ചെയ്യുന്ന മമ്മൂട്ടിയുടെ വിഡിയോ വളരെയധികം വൈറലായി മാറിയിരുന്നു. ‘ഡെസേർട്ട് ഡ്രൈവ്’ എന്ന ക്യാപ്ഷനൊപ്പമാണ് നടൻ വിഡിയോ പങ്കുവെച്ചത്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

വാഹങ്ങളോടും ഡ്രൈവിങ്ങിനോടുമുള്ള നടൻ മമ്മൂട്ടിയുടെ പാഷൻ ഏറെ പ്രശസ്‌തമാണ്‌. അത് കൊണ്ട് തന്നെ വാഹനക്കമ്പക്കാരായ മലയാളികൾക്ക് അദ്ദേഹം വലിയൊരു പ്രചോദനവുമാണ്. വലിയ ഹിറ്റായ റോഷാക്കിൽ അദ്ദേഹം ഡ്യൂപ്പില്ലാതെ കാർ ഡ്രിഫ്റ്റ് ചെയ്‌ത ഒരു സീൻ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. അഭിനയത്തോടൊപ്പം തന്നെ വാഹനങ്ങളോടും പുതിയ ഗാഡ്‌ജെറ്റുകളോടും അദ്ദേഹത്തിനുള്ള ഇഷ്‌ടവും ആരാധകർക്ക് വലിയ ആവേശമാണ്. ഓസ്‌ട്രേലിയയിലൂടെ കാറിൽ പായുന്ന നടൻ മമ്മൂട്ടിയുടെ ഒരു വിഡിയോയും ശ്രദ്ധേയമായിരുന്നു.

Story highlights- mammootty driving video with actor azees