മരുഭൂമിയിലെ മമ്മൂക്ക..- പ്രിയതാരത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നായികമാർ

February 3, 2023

മലയാള സിനിമയുടെ ഖ്യാതി ദേശിയ തലത്തിൽ എത്തിച്ച അഭിനേതാക്കളിൽ മുൻ നിരയിലുണ്ട് മമ്മൂട്ടി. സിനിമയ്ക്കുള്ളിൽ തന്നെ നടന് ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പം മണലാരണ്യത്തിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ നായികമാരായ ഐശ്വര്യ ലക്ഷ്മിയും മീര നന്ദനും.

മരുഭൂമിയിലെ മമ്മൂക്ക എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ദുബായിൽ നിന്നുള്ള ചിത്രങ്ങളാണ് നായികമാർ ചിത്രങ്ങൾ പങ്കുവെച്ചത്. വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

Read Also: ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ

അതേസമയം, ഏറ്റവും ഒടുവിൽ മമ്മൂട്ടി വേഷമിട്ടത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രമാണ്. സിനിമാ പ്രേമികളിൽ നിന്ന് മികച്ച റിപ്പോർട്ടുകൾ നേടുന്നു. കൂടാതെ കേരള ബോക്‌സ് ഓഫീസിൽ ആദ്യ ദിനം തന്നെ 93 ലക്ഷം രൂപ നേടിയതായി റിപ്പോർട്ടുകളുമുണ്ട്. ഒരു ഓഫ് ബീറ്റ് സിനിമയായിട്ടും കുടുംബ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനവും മമ്മൂട്ടിയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

Story highlights- mammootty with actresses