വഴിനീളെ പ്ലാസ്റ്റിക് പാത്രങ്ങൾ എറിഞ്ഞും കൊട്ടിയും വിൽപ്പന; ഇത് വേറിട്ടൊരു മാർക്കറ്റിംഗ് തന്ത്രം
പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി സംഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ, ഒരു രസകരമായ വിപണന രീതിയാണ് ആളുകളിൽ ചിരി പടർത്തി വൈറലായിരിക്കുന്നത്. ഒരു തെരുവ് കച്ചവടക്കാരനാണ് വീഡിയോയിലുള്ളത്. ഇത്തരം ആളുകളെ ദിവസേന കാണാറുണ്ടെങ്കിലും ഈ മാർക്കറ്റിംഗ് തന്ത്രം നിങ്ങൾ എല്ലാ ദിവസവും കാണുന്ന ഒന്നല്ല. അത്രയ്ക്ക് രസകരമാണ്.
ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 16 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, ഒരാൾ വലിയ പ്ലാസ്റ്റിക് പാത്രങ്ങൾ വിൽക്കുന്നത് കാണാം. വഴിനീളെ ഈ പാത്രങ്ങളുമായി നടക്കുകയാണ്. ആ മനുഷ്യൻ തന്റെ സർവ്വശക്തിയുമുപയോഗിച്ച് പാത്രങ്ങൾ അമർതുകയും ദൂരേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. അത് പൊട്ടുകയോ ആകൃതി മാറുകയോ ചെയ്തില്ല.
പത്രങ്ങൾക്ക് ഒരു പോറൽ പോലും പറ്റിയില്ല എന്നതാണ് രസകരം. ഈ മാർക്കറ്റിങ് തന്ത്രം കണ്ട് പാത്രം വാങ്ങിയില്ലെങ്കിൽ അത് വാങ്ങാത്തവരുടെ നഷ്ട്ടമാണ് എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്. വിൽപ്പനയ്ക്കായി പലതരം രീതികൾ സ്വീകരിക്കുന്നവരാണ് അധികവും. അത്തരത്തിൽ ശ്രദ്ധനേടിയ ഒരു വ്യക്തി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു. ഒരു സ്വീറ്റ് കോൺ വില്പനക്കാരന്റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്.
#Marketing Level – Ultra Pro Max +++ 😅 pic.twitter.com/z3OHnVAJqo
— Dipanshu Kabra (@ipskabra) February 21, 2023
ഒരു കൈയിൽ പ്ലാസ്റ്റിക് കപ്പുമായി ഒരു സ്വീറ്റ് കോൺ വിൽപനക്കാരനെ കാണാം. മറ്റൊന്നിൽ, സ്വീറ്റ് കോൺ മറ്റ് സുഗന്ധവ്യഞ്ജനങ്ങളുമായി കലർത്താൻ കയ്യിൽ ഒരു തവിയും ഉണ്ടായിരുന്നു. മിക്സിംഗ് സമയത്ത്, അദ്ദേഹം ‘കുത്ത്’ എന്ന നാടോടി താളവാദ്യത്തിന് ഊന്നൽ നൽകി അവതരിപ്പിച്ചു. തവി ഉപയോഗിച്ചാണ് അദ്ദേഹം കൊട്ടുന്നത്. താളംകൊട്ടി വില്പന നടത്തുകയാണ് ഇദ്ദേഹം.
Story highlights- ‘marketing strategy’ of a vendor selling plastic containers