മനുഷ്യനേക്കാൾ സ്മാർട്ടായി കത്തി രാകിമിനുക്കുന്ന മിടുക്കൻ കുരങ്ങ്- കൗതുകമായി വിഡിയോ

February 24, 2023

വളരെയധികം വിവേകബുദ്ധിയുള്ള മൃഗമാണ് കുരങ്ങ്. സംസാരശേഷിയില്ല എങ്കിലും മനുഷ്യനെപോലെതന്നെ പെരുമാറാനും മനുഷ്യന്റെ ശരീര ഘടനയോട് സാമ്യവുമൊക്കെ ഇവയ്ക്കുണ്ട്. അതുപോലെ കാര്യങ്ങൾ കണ്ടറിഞ്ഞ് പഠിക്കാനും പെരുമാറാനും നല്ല വിവേകമുണ്ട് കുരങ്ങുകൾക്ക്. ഇപ്പോഴിതാ, അനായാസമായി കത്തി രാകി മിനുക്കിയെടുക്കുന്ന ഒരു കുരങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

എങ്ങനെ രാകിമിനുക്കണം എന്ന് കൃത്യമായി അറിയാമെന്ന് വിഡിയോ കാണുമ്പോൾ വ്യക്തമാകും. മൂർച്ച കൂട്ടുന്നത് വളരെ കാലമായി പരിചയമുള്ളതുപോലെയാണ്. ഐപിഎസ് ഓഫീസർ രൂപിൻ ശർമ്മ ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയാണിത്. ഇതിനോടകം നിരവധി കാഴ്ചക്കാരെ വിഡിയോ സമ്പാദിച്ചു. കല്ലിൽ തുടർച്ചയായി ഉരച്ച് കത്തി മൂർച്ച കൂട്ടുന്ന കുരങ്ങനെ വിഡിയോയിൽ കാണാം. കുരങ്ങൻ മനുഷ്യന്റെ പ്രവൃത്തിയെ അനുകരിക്കാൻ ശ്രമിക്കുകയാണോ എന്ന് വ്യക്തമല്ല. ഈ വിഡിയോ പങ്കുവെച്ചപ്പോൾ രൂപിൻ ശർമ്മ ഒരു രാമായണ സന്ദർഭവും ഒപ്പം ചേർത്തു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അതേസമയം, കുരങ്ങുകൾ മുൻപും വേറിട്ട പ്രവർത്തികളിലൂടെ അമ്പരപ്പിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയ കുഞ്ഞു കുരങ്ങിനെ ഹെയിംലിച്ച് തന്ത്രം ഉപയോഗിച്ച് രക്ഷിക്കുന്ന ‘അമ്മ കുരങ്ങിന്റെ വിഡിയോ വളരെയേറെ ശ്രദ്ധനേടിയിരുന്നു. രു വ്യക്തിയുടെ ശ്വാസനാളത്തിൽ നിന്നുള്ള തടസ്സം നീക്കം ചെയ്യുന്നതിനുള്ള പ്രഥമ ശുശ്രൂഷയാണ് ഹെയിംലിച്ച് തന്ത്രം. അതിൽ പൊക്കിളിനും വാരിയെല്ലിനുമിടയിലുള്ള അടിവയറ്റിൽ പെട്ടെന്ന് ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങി കുഞ്ഞ് ശ്വാസംമുട്ടിയപ്പോൾ ‘അമ്മ കുരങ്ങ് ഈ തന്ത്രം പ്രയോഗിക്കുന്നത് വിഡിയോയിൽ കാണാം. കൂടാതെ, വിഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാൽ, കുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടം പുറത്തേക്ക് തെറിക്കുന്നത് കാണാം.

Story highlights- monkey sharpening a knife