പ്രിയഗായികയുടെ വേർപാടിൽ കണ്ണീരണിഞ്ഞ് സിനിമാലോകം..
ദേശീയ അവാർഡ് ജേതാവായ ഇതിഹാസ പിന്നണി ഗായിക വാണി ജയറാമിന്റെ വേർപാടിൽ അനുശോചനമറിയിച്ച് ആരാധകരും സിനിമാ പ്രവർത്തകരും. 1973-ൽ ആരംഭിച്ച കരിയറിൽ 600-ലധികം ഗാനങ്ങൾ ആലപിച്ച വാണി ജയറാമിന്റെ വിയോഗം മലയാള സിനിമാ വ്യവസായത്തെയും ദുഃഖത്തിലാഴ്ത്തി.
1973ൽ ‘സ്വപ്നം’ എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി സംഗീതം നൽകിയ ‘സൗരയുദ്ധത്തിൽ വിടർന്നൊരു’ എന്ന സോളോ ഗാനം ആലപിച്ചുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി പ്രമുഖ സംഗീത സംവിധായകർക്കൊപ്പവും വാണി ജയറാം പ്രവർത്തിച്ചിട്ടുണ്ട്. അർജുനൻ, ജി.ദേവരാജൻ, എം.എസ്. വിശ്വനാഥൻ, ആർ.കെ. ശേഖർ , വി.ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, ശ്യാം, എ.ടി. ഉമ്മർ, എം.ബി. ശ്രീനിവാസൻ, കെ.രാഘവൻ, ജെറി അമൽദേവ്, കണ്ണൂർ രാജൻ, ജോൺസൺ, രവീന്ദ്രൻ എന്നിവർക്കൊപ്പം വാണി ജയറാം പ്രവർത്തിച്ചു.
Read Also: ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ
പ്രശസ്ത ഗായിക ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ വീട്ടിൽവെച്ചാണ് അന്തരിച്ചത്. 78 വയസ്സായിരുന്നു. വിവിധ ഭാഷകളിലുടനീളം മികച്ച സംഗീതസംവിധായകരുമായി സഹകരിച്ചു നിത്യഹരിത ഗാനങ്ങൾ സംഗീതപ്രേമികൾക്ക് സമ്മാനിച്ച ഗായികയാണ് വാണി ജയറാം. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ഉറുദു, മറാത്തി, ബംഗാളി, ഭോജ്പുരി, തുളു, ഒറിയ എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിക്കാൻ സാധിച്ചിട്ടുണ്ട്.
Story highlights- music fraternity mourns Vani Jayaram’s passing