‘നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗ നായർ’- നവ്യയുടെ രസകരമായ വിഡിയോ

February 24, 2023

navya nair emotional video മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയോടുള്ള സ്നേഹം ഇന്നും മലയാളികൾ കാത്തുസൂക്ഷിക്കുന്നുണ്ട്. അയൽവീട്ടിലെ കുട്ടി എന്ന ഒരു സ്നേഹം എല്ലാവരും നവ്യയ്ക്ക് ഇപ്പോഴും നൽകാറുണ്ട്. ഇപ്പോഴിതാ, നവ്യയുടെ രസകരമായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ഒരു ഉദ്‌ഘാടന ചടങ്ങിനായി ആലപ്പുഴയിലെത്തിയ നവ്യക്ക് താരത്തിന്റെ ചെറുപ്പത്തിലുള്ള ഏതാനും ചിത്രങ്ങൾ ഒരു ഫോട്ടോഗ്രാഫർ സമ്മാനിച്ചു. ഈ ചിത്രങ്ങൾ കണ്ട കൗതുകം പങ്കുവയ്ക്കുന്ന നവ്യയുടെ വിഡിയോ ആർ ജെ മാത്തുക്കുട്ടിയാണ് പങ്കുവെച്ചത്. ‘നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗ നായർ’ എന്ന ക്യാപ്ഷനൊപ്പമാണ് മാത്തുക്കുട്ടി വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി ഒരുത്തി എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയത്. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം.

Story highlights- navya nair emotional video