കണ്ടെയ്നറിന് മുകളിൽ ‘ചൽ ചയ്യ ചയ്യ..’ ചുവടുകളുമായി നോർവീജിയൻ നർത്തകർ- വിഡിയോ

February 17, 2023

Norwegian dance crew grooves to Chaiyya Chaiyya in viral video: ദിൽ സേ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. പ്രത്യേകിച്ച്, ‘ചൽ ചയ്യ ചയ്യ..’ എന്ന പോപ്പ്-നാടോടി ഗാനത്തിന്. ഷാരൂഖ് ഖാനും മലൈക അറോറയും ചുവടുവെച്ച ഗാനരംഗം ഇപ്പോഴിതാ, പുനരാവിഷ്കരിക്കുകയാണ് ഒരു കൂട്ടം നോർവീജിയൻ നർത്തകർ.

ട്രെയിനിന് മുകളിലാണ് യഥാർത്ഥ ഗാനരംഗമെങ്കിൽ, ഈ സംഘം കണ്ടെയ്നറിന് മുകളിൽ നിന്നാണ് ചുവടുവയ്ക്കുന്നത്. ക്വിക്ക് സ്റ്റൈൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കാലാ ചഷ്മ എന്ന ഗാനത്തിന് ചുവടുവെച്ച് താരമായ നോർവീജിയൻ നർത്തകരാണ് ‘ക്വിക്ക് സ്റ്റൈൽ’. വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെയേറെ ഹിറ്റായി മാറിയിരിക്കുകയാണ്. 2 ദശലക്ഷത്തിലധികം വ്യൂസ് നേടിയ വിഡിയോ ആണിത്.

ഇന്ത്യൻ ഗാനങ്ങൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. പ്രത്യേകിച്ച് ബോളിവുഡിലെ ആഘോഷ ചേലുള്ള ഗാനങ്ങൾക്ക്. പലപ്പോഴും ഹിറ്റ് ഗാനങ്ങൾക്ക് ചുവടുവെച്ചും സിനിമാ ഡയലോഗുകൾ അവതരിപ്പിച്ചും വിവിധ രാജ്യങ്ങളിൽ ഉള്ളവർ ശ്രദ്ധേയരാകാറുണ്ട്. മുൻപും സമാനമായ നൃത്തവിഡിയോകൾ ശ്രദ്ധനേടിയിരുന്നു.

read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

ഇന്ത്യയുടെ പരമ്പരാഗത ലെഹങ്ക ധരിച്ച് പരമ്പരാഗത നൃത്ത രൂപമായ ‘ഗർബ’ ചുവടുകളും ഉൾപ്പെടുത്തി മൂന്നു ജാപ്പനീസ് പെൺകുട്ടികൾ നൃത്തം ചെയ്യുന്ന വിഡിയോ ശ്രദ്ധനേടിയിരുന്നു. അതേപോലെ, മറ്റൊരു സംഘം ജാപ്പനീസ് നർത്തകർ ആർആർആർ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടിവെച്ചതും ശ്രദ്ധേയമായിരുന്നു.

ഒമ്പത് പേരടങ്ങുന്ന ഒരു സംഘം ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും വേഷം ധരിച്ച് ജപ്പാനിലെ ഒരു വേദിയിൽ ‘നാട്ടു നാട്ടു’ ഗാനത്തിന് നൃത്തം ചെയ്യുകയാണ്. നർത്തകർ ഇന്ത്യയുടെ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു.അവരുടെ നീക്കങ്ങൾ വളരെ മനോഹരമാണ്.

Story highlights- Norwegian dance crew grooves to Chaiyya Chaiyya in viral video