ഗിരീഷ് പുത്തഞ്ചേരിയുടെ അനശ്വരമായ വരികൾക്ക് അതിമനോഹരമായ ആലാപനവുമായി പാർവണക്കുട്ടി

February 18, 2023

ആലാപന വിസ്‌മയം തീർക്കുകയാണ് പാട്ടുവേദിയുടെ മൂന്നാം സീസണിലെ കുഞ്ഞു ഗായകർ. അതുല്യ പ്രതിഭയുള്ള ഒരു കൂട്ടം കുരുന്ന് ഗായകരാൽ സമ്പന്നമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി. അത്ഭുതപ്പെടുത്തുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.

ഇപ്പോൾ വേദിയുടെ പ്രിയഗായിക പാർവണക്കുട്ടിയുടെ അതിമനോഹരമായ ഒരു പ്രകടനമാണ് ശ്രദ്ധേയമാവുന്നത്. മോഹൻലാൽ നായകനായ ചന്ദ്രലേഖയിലെ “ഇന്നലെ മയങ്ങുന്ന നേരം…” എന്ന ഗാനമാണ് പാർവണ വേദിയിൽ ആലപിച്ചത്. ബേണി-ഇഗ്നേഷ്യസ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗിരീഷ് പുത്തഞ്ചേരിയാണ്. സുജാതയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിധികർത്താക്കളെയും പ്രേക്ഷകരെയും വിസ്‌മയിപ്പിച്ച പ്രകടനമാണ് പാർവണക്കുട്ടി വേദിയിൽ കാഴ്ച്ചവെച്ചത്.

Read More: മകൾക്കൊപ്പം ചുവടുവെച്ച് വിന്ദുജ മേനോൻ- വിഡിയോ

അതേ സമയം പാർവണയുടെ വളരെ മികച്ച ഒരു പ്രകടനം കഴിഞ്ഞ ദിവസം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ‘കൊട്ടാരം വില്ക്കാനുണ്ട്’ എന്ന ചിത്രത്തിലെ “ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..” എന്ന് തുടങ്ങുന്ന ഗാനമാണ് കൊച്ചു ഗായിക വേദിയിൽ ആലപിച്ചത്. ജി.ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. ചിത്രത്തിൽ യേശുദാസ് പാടി അനശ്വരമാക്കിയ ഈ ഗാനമാണ് കുഞ്ഞു ഗായിക അതിമനോഹരമായി ആലപിച്ചത്. വേദിയിലേക്ക് ഇറങ്ങി വന്നാണ് ഗായകൻ എം.ജി ശ്രീകുമാർ കൊച്ചു ഗായികയെ അഭിനന്ദിച്ചത്. ദേവരാജൻ മാസ്റ്ററുടെ ഗാനം ഇതിലും മികച്ച രീതിയിൽ ആലപിക്കാനാവില്ല എന്നാണ് വിധികർത്താക്കൾ അഭിപ്രായപ്പെട്ടത്.

Story Highlights: Parvana sings a beautiful song penned by gireesh puthenchery