മകൾക്കൊപ്പം ചുവടുവെച്ച് വിന്ദുജ മേനോൻ- വിഡിയോ

February 17, 2023

മലയാളികളുടെ മനസ്സിൽ നൊമ്പരവും സ്നേഹവുമെല്ലാം ഒരുപോലെ പകർന്ന ചിത്രമായിരുന്നു പവിത്രം. മോഹൻലാൽ, വിന്ദുജ, തിലകൻ, ശ്രീവിദ്യ, ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് 27 വർഷങ്ങളായി. ചേട്ടച്ഛനായി മോഹൻലാലും മീനാക്ഷിയായി വിന്ദുജയുമാണ് വേഷമിട്ടത്. പിന്നീടും ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും പവിത്രത്തിലൂടെയാണ് നടി എല്ലാവരിലും സുപരിചിതയായി നിറഞ്ഞു നിൽക്കുന്നത്.

ഇപ്പോഴിതാ, മകൾ നേഹയ്‌ക്കൊപ്പം ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് വിന്ദുജ മേനോൻ. ഹിറ്റ് തമിഴ് ഗാനത്തിനാണ് നടി മകൾക്കൊപ്പം ചുവടുവയ്ക്കുന്നത്. ഞാൻ ഗന്ധർവ്വൻ, സമുദായം, ടോം ആൻഡ് ജെറി, ശ്രീരാഗം, പുതുക്കോട്ടയിലെ പുതുമണവാളൻ, ആയിരം നാവുള്ള അനന്തൻ, കിള്ളിക്കുറുശ്ശിയിൽ കുടുംബ മേള, മൂന്ന്കോടിയും മുന്നൂറ് പവനും, സൂപ്പർമാൻ തുടങ്ങിയ സിനിമകളിൽ വിന്ദുജ അഭിനയിച്ചിട്ടുണ്ട്.

Read also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

വിവാഹ ശേഷം വിന്ദുജ ആകെ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. 2016-ൽ ഇറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ. വിവാഹ ശേഷം ഭർത്താവിനൊപ്പം മലേഷ്യയിലാണ് വിന്ദുജ താമസിക്കുന്നത്. രാജേഷ് കുമാർ എന്നാണ് വിന്ദുജയുടെ ഭർത്താവിന്റെ പേര്. നേഹ എന്ന മകളും താരത്തിനുണ്ട്. ധാരാളം ടെലിവിഷൻ ഷോകളിലും നടി ഭാഗമായിട്ടുണ്ട്.

Story highlights- vindhuja dance with her daughter