പെരുമഴയത്ത് സ്ലാക്ക്‌ലൈനിലൂടെ പിന്നിലേക്ക് നടക്കുന്ന പ്രണവ് മോഹൻലാൽ- വിഡിയോ

February 5, 2023

താരപുത്രൻ എന്നതിന്റെ പകിട്ടൊന്നും ഒട്ടും ബാധിക്കാത്ത നടനാണ് പ്രണവ് മോഹൻലാൽ. കുട്ടിക്കാലത്ത് സിനിമയിൽ വിസ്മയിപ്പിച്ച പ്രണവ് , നായകനായി അരങ്ങേറ്റം കുറിച്ചപ്പോൾ പ്രസിദ്ധിയുടെ തിളക്കത്തിൽ നിന്നും മാറി നിൽക്കാനാണ് ശ്രമിച്ചത്. തന്റെ യാത്രകളുമായി മറ്റൊരു ജീവിതരീതിയാണ് പ്രണവ് തിരഞ്ഞെടുത്തത്. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി പ്രണവ് പങ്കുവെച്ച റീൽ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, മഴയത്ത് സ്ലാക്ക് ലൈനിൽ നടക്കുന്ന നടന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

പ്രണവ് മോഹൻലാൽ തന്നെയാണ് വിഡിയോ പങ്കുവെച്ചത്. ‘ചില മഴക്കാല റിവേഴ്സ് സ്ലാക്ക്ലൈനിംഗ്’ എന്ന ക്യാപ്ഷനൊപ്പമാണ് നടൻ വിഡിയോ പങ്കുവെച്ചത്. സാഹസീക യാത്രകൾ നടത്തുന്ന ചാലച്ചിത്രതാരം പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

അതേസമയം പ്രണവ് മുഖ്യകഥാപാത്രമായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം ഹൃദയമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം യാത്രകളുമായി തിരക്കിലായ പ്രണവിന്റെ ഏറ്റവും പുതിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

Read ALSO:ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ

അഭിനയത്തിനൊപ്പം യാത്രകളെയും ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് പ്രണവ്. തനിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും താരം പങ്കുവയ്ക്കാറുണ്ട്. നേരത്തെ താരം പങ്കുവെച്ച ഹിമാലയൻ വഴികളിലൂടെയുള്ള അതിസാഹസീകമായ യാത്രയുടെ ചിത്രങ്ങളും മലയിടുക്കിലൂടെ പിടിച്ചുകയറുന്ന താരത്തിന്റെ ചിത്രങ്ങളുമൊക്കെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. താരപുത്രൻ എന്നതിനപ്പുറം സിംപിൾ ആയ ജീവിതശൈലി കൊണ്ടും വ്യക്തിത്വം കൊണ്ടും മലയാളികളുടെ ഇഷ്ടം കവർന്ന താരം കൂടിയാണ് പ്രണവ് മോഹൻലാൽ.

Story highlights- pranav mohanlal slacklining video