“വിജയങ്ങളും പരാജയങ്ങളും ആഘോഷിക്കുവിൻ.”; മോഹൻലാലിനൊപ്പമുള്ള സഞ്ജു സാംസന്റെ ചിത്രം പങ്കുവെച്ച് രാജസ്ഥാൻ റോയൽസ്

February 20, 2023

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാലും ക്രിക്കറ്റ് താരം സഞ്ജു സാംസണും. ഇന്ത്യ മുഴുവൻ മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയവരാണ് ഇരുവരും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടനായി മോഹൻലാൽ പേരെടുത്തപ്പോൾ ദേശീയ കുപ്പായത്തിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് സഞ്ജു.

ഇപ്പോൾ നടൻ മോഹൻലാലിനൊപ്പമുള്ള സഞ്ജുവിന്റെ ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും കറുപ്പ് വസ്ത്രമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സഞ്ജു പങ്കുവെച്ച ഈ ചിത്രം പിന്നീട് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിൽ പങ്കുവെച്ചു. ‘ചേട്ടനും ലാലേട്ടനും’ എന്ന് കുറിച്ച് കൊണ്ടാണ് രാജസ്ഥാൻ റോയൽസ് ചിത്രം പങ്കുവെച്ചത്.

അതേ സമയം സഞ്ജു സാംസണെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡറായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സഞ്ജുവിനെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.

Read More: ടെസ്റ്റല്ല, ടി 20 തന്നെ; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ നിയമങ്ങൾ ഇങ്ങനെ

“സ്‌പോർട്‌സിലൂടെ വലിയ സ്വപ്‌നങ്ങൾ കാണാൻ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബിന്റെ പൊതു ശ്രമത്തിൽ ഞങ്ങൾ ഒരുമിക്കുകയാണ്. ക്ലബ്ബിന്റെ ഗ്രാസ്റൂട്ട്-കമ്മ്യൂണിറ്റി സംരംഭങ്ങളും, ആരാധക ഇവന്റുകളും വിസ്തൃതമാക്കാനും, ക്ലബ്ബിനോടും ഗെയിമിനോടുമുള്ള താരത്തിൻ്റെ അഭിനിവേശം പങ്കിടാനും ഈ അംബാസഡർ റോളിൽ സഞ്ജുവിനൊപ്പം പ്രവർത്തിക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”-നിഖിൽ ഭരദ്വാജ് പറഞ്ഞു.

Story Highlights: Rajasthan royals shares photo of mohanlal with sanju samson