സിനിമയിലെ വിവാഹ സമ്മാനം ജീവിതത്തിലും നൽകി ‘രോമാഞ്ചം’ ടീം- വിഡിയോ

February 28, 2023

ഹൊറർ കോമഡി വിഭാഗത്തിൽ ഒട്ടേറെ സിനിമകൾ മലയാളത്തിൽ എത്തിയിട്ടുണ്ട്. എങ്കിലും രോമാഞ്ചത്തോളം അടുത്തകാലത്ത് ഏറ്റവും ചർച്ചയായതും ചിരിപ്പിച്ചതുമായ ഒരു ചിത്രം വേറെ ഇല്ല. രസകരമായ ഒരുപാട് നിമിഷങ്ങളെ അല്പം ഹൊറർ ചേർത്ത് അവതരിപ്പിച്ച ചിത്രമായിരുന്നു രോമാഞ്ചം. സമൂഹമാധ്യമങ്ങളിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും ശ്രദ്ധനേടിയ നിരവധി താരങ്ങൾ സൗബിൻ ഷാഹിറിനും അർജുൻ അശോകനും ഒപ്പം ചിത്രത്തിൽ വേഷമിട്ടിരുന്നു.

ഇപ്പോഴിതാ, സിനിമയിലെ ഹിറ്റൊരു രംഗം ജീവിതത്തിലും പ്രവർത്തികമാക്കിയിരിക്കുകയാണ് അഭിനേതാക്കൾ. ചിത്രത്തിൽ മുകേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു സണ്ണിയാണ് രസകരമായ രംഗം പങ്കുവെച്ചത്. സഹപ്രവർത്തകന്റെ വിവാഹത്തിന് ക്ലോസറ്റ് സമ്മാനമായി നൽകുന്ന വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലും സമാനമായ ഒരു രംഗമുണ്ടായിരുന്നു.

2016-ൽ പുറത്തിറങ്ങിയ ടൊവിനോ തോമസ് നായകനായ ‘ഗപ്പി’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ജിത്തു മാധവനാണ് ‘രോമാഞ്ചം’ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സനു താഹിർ ഛായാഗ്രാഹകനും, കിരൺ എഡിറ്റിംഗ് വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

‘രോമാഞ്ചം’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമും സൗണ്ട് ഡിസൈൻ എം ആർ രാജകൃഷ്ണനും ആണ്. ‘രോമാഞ്ചം’ എന്ന ചിത്രത്തിന്റെ കളർ ഗ്രേഡിംഗ് നിർവഹിച്ചത് ശ്രീക് വാര്യരാണ്. സൗബിൻ ഷാഹിറിനെ കൂടാതെ അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights- romanjam movie scene recreated