വനിത ഐപിഎൽ; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മെന്ററായി സാനിയ മിർസ…
പ്രഥമ വനിത ഐപിഎല്ലിന് അരങ്ങൊരുങ്ങുകയാണ്. മാർച്ച് 4 മുതൽ 26 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. 22 മത്സരങ്ങളാണ് സീസണിലുള്ളത്. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്സിന്റെയും ജുലന് ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്റെയും മെന്റര്‍മാരാണ്.
ഇപ്പോൾ ടെന്നീസ് ഇതിഹാസ താരം സാനിയ മിർസ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മെന്ററാവുമെന്നാണ് അറിയാൻ കഴിയുന്നത്. തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് സാനിയ പ്രതികരിച്ചു. വനിത ഐപിഎൽ ഇന്ത്യൻ വനിത ക്രിക്കറ്റിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കുമെന്നും വിപ്ലവകരമായ ഈ മാറ്റത്തിന്റെ ഭാഗമാവുന്നതിനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചർത്തു.
While our coaching staff handle the cricket side of things, we couldn’t think of anyone better to guide our women cricketers about excelling under pressure.
— Royal Challengers Bangalore (@RCBTweets) February 15, 2023
Join us in welcoming the mentor of our women's team, a champion athlete and a trailblazer! 🙌
Namaskara, Sania Mirza! 🙏 pic.twitter.com/r1qlsMQGTb
അതേ സമയം കഴിഞ്ഞ ദിവസം നടന്ന വനിത ഐപിഎൽ താരലേലത്തിൽ ഇന്ത്യൻ സൂപ്പർ താരം സ്മൃതി മന്ഥാന ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയിരുന്നു. 3.40 കോടിക്ക് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി മന്ഥാനയെ ടീമിലെത്തിക്കുകയായിരുന്നു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കായിരുന്നു ലേലം.
Read More: വേറിട്ട പ്രണയകഥയുമായി ‘ക്രിസ്റ്റി’ നാളെ മുതൽ തിയേറ്ററുകളിലേക്ക്..
സ്മൃതിയോടൊപ്പം ഇന്ത്യന്‍ ടീം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനായും ടീമുകൾ ശക്തമായി രംഗത്ത് ഉണ്ടായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ ഹര്‍മന്‍പ്രീതിനെ സ്വന്തമാക്കാൻ രംഗത്തുവന്നു. എന്നാല്‍ ഒരു കോടി കടന്നതോടെ ബാംഗ്ലൂര്‍ പിന്മാറി. തുടർന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഹര്‍മന്‍പ്രീതിനായി മുംബൈക്കൊപ്പം മത്സരിച്ചു. ഒടുവില്‍ 1.80 കോടി രൂപയ്ക്ക് മുംബൈ താരത്തെ ടീമിലെത്തിച്ചു. 50 ലക്ഷം മാത്രം അടിസ്ഥാനവിലയുണ്ടായിരുന്ന ദീപ്തി ശർമ്മയെ 2.6 കോടിക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയപ്പോൾ ഇന്ത്യന്‍ പേസര്‍ രേണുക സിംഗിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 1.5 കോടിക്കാണ് രേണുക ആര്‍സിബിയിലെത്തിയത്.
Story Highlights: Sania mirza appointed as rcb mentor