അമ്മയുടെ രൂപത്തിൽ ഒരു ശിൽപം, അതിൽ ഹൃദയാകൃതിയിൽ ഒരു ഊഞ്ഞാലും- മാതൃസ്നേഹത്തിന്റെ വേറിട്ട കാഴ്ച
sculpture portraying a mother’s love അമ്മ എന്ന വാക്കിനും ആ സ്ഥാനത്തിനും ഒരുപാട് പ്രത്യേകതകളുണ്ട്. മനുഷ്യനായാലും മൃഗങ്ങളായാലും അവർ മാതൃത്വത്തിലൂടെ പങ്കുവയ്ക്കുന്നത് അമൂല്യമായ ഒട്ടേറെ മുഹൂർത്തങ്ങളാണ്. മക്കൾക്ക് വേണ്ടി എന്തിനും തയ്യാറാകുന്നതാണ് അമ്മമാരുടെ പ്രത്യേകത. പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന കുഞ്ഞിനെ ഒന്ന് ആരെങ്കിലും തൊട്ടാൽ ഒരമ്മയും സഹിക്കില്ല. പക്ഷികൾ ചിറകിൽ കുഞ്ഞുങ്ങളെ കാക്കുന്നതുപോലെ, എല്ലാ അമ്മമാർക്കും തൻകുഞ്ഞ് പൊൻകുഞ്ഞാണ്.
എന്നാൽ, മാതൃസ്നേഹത്തിന് പ്രത്യേക നിര്വചനമൊന്നും കൊടുക്കാൻ സാധിക്കില്ല. വാക്കുകൾ പരാജയപ്പെടുന്ന വേളകളിൽ കല അതിനെ മറികടക്കുന്നു. അമ്മമാരുടെ സ്നേഹത്തിനു ഒരു നേര്കാഴ്ചയായി മാറിയ ശില്പമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അമ്മമാർക്ക് തങ്ങളുടെ കുട്ടികളോട് ഉള്ള സാർവത്രിക വാത്സല്യം നിറയുന്ന ഈ ശിൽപം വളരെ വേറിട്ടതാണ്.
A child in a heart shaped swing, the sculpture of a mother watches over
— Science girl (@gunsnrosesgirl3) February 23, 2023
a kinetic sculpture,used as a swing it almost looks as if the mothers heart is beating with the child safe inside, a metaphor for a mothers love
“Bruno’s Swing” by Federica Sala pic.twitter.com/Z9KTJhD4GS
Read Also: ഫ്ളവേഴ്സ് ടിവിയുടേയും ട്വന്റിഫോറിന്റേയും ക്യാമറ ചീഫ് വിൽസ് ഫിലിപ്പിന്റെ മാതാവ് അന്തരിച്ചു
ട്വിറ്ററിൽ പങ്കുവെച്ച ശിൽപത്തിന് “ബ്രൂണോസ് സ്വിംഗ്” എന്നാണ് പേരിട്ടിരിക്കുന്നത്. 2021 ൽ ഫെഡറിക്ക സാലയാണ് ഇത് നിർമ്മിച്ചത്. ഒരു സ്ത്രീയുടെ ആകൃതിയിൽ നിർമ്മിച്ച ഒരു ഊഞ്ഞാൽ അടങ്ങുന്നതാണ് ഈ ശിൽപം. ഊഞ്ഞാലിന്റെ ഇരിപ്പിടം ഹൃദയത്തിന്റെ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ശില്പി തന്റെ മകനെ ഊഞ്ഞാലിൽ ഇരുത്തുന്നതാണ് വിഡിയോ. ഒരു അമ്മ തന്റെ കുട്ടിയോട് എപ്പോഴും സ്നേഹം കാണിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് ശിൽപം കാണിക്കുന്നു. അമ്മയുടെ സ്നേഹത്തിന്റെ നേർകാഴ്ചയായ ശിൽപം വളരെയേറെ ശ്രദ്ധിക്കപെടുന്നുണ്ട്.
Story highlights- sculpture portraying a mother’s love