പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു
ദേശീയ അവാർഡ് ജേതാവായ ഇതിഹാസ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. പ്രശസ്ത ഗായിക ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ വീട്ടിൽവെച്ചാണ് അന്തരിച്ചത്. 78 വയസ്സായിരുന്നു.
വിവിധ ഭാഷകളിലുടനീളം മികച്ച സംഗീതസംവിധായകരുമായി സഹകരിച്ചു നിത്യഹരിത ഗാനങ്ങൾ സംഗീതപ്രേമികൾക്ക് സമ്മാനിച്ച ഗായികയാണ് വാണി ജയറാം. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ഉറുദു, മറാത്തി, ബംഗാളി, ഭോജ്പുരി, തുളു, ഒറിയ എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിക്കാൻ സാധിച്ചിട്ടുണ്ട്.
Read Also: എല്ലാവരെയും പറ്റിക്കുന്ന ഭാവയാമിയെ കൂട്ടമായി പറ്റിച്ച് പാട്ടുവേദി- രസകരമായ വിഡിയോ
രാജ്യത്തുമാത്രമല്ല, ലോകമെമ്പാടും ആരാധകരുള്ള പ്രതിഭയാണ് വാണി ജയറാം. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മൂന്ന് തവണ നേടിയിട്ടുണ്ട്. എ തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കേരളം, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള സംസ്ഥാന അവാർഡുകളും വാണി ജയറാം സ്വന്തമാക്കിയിട്ടുണ്ട്.
Story highlights- singer Vani Jayaram passes away