വനിത ഐപിഎൽ; സ്മൃതി മന്ഥാന ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ, പ്രഖ്യാപനവുമായി വിരാട് കോലിയും ഫാഫ് ഡുപ്ലെസിയും
ഈ കഴിഞ്ഞ വനിത ഐപിഎൽ താരലേലത്തിൽ ഏറ്റവും വലിയ തുക മുടക്കിയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൂപ്പർ താരം സ്മൃതി മന്ഥാനയെ ടീമിലെത്തിച്ചത്. 3.40 കോടിക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി മന്ഥാനയെ ടീമിലെത്തിക്കുകയായിരുന്നു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കായിരുന്നു ലേലം.
ഇപ്പോൾ സ്മൃതി മന്ഥാനയെ ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആർസിബിയുടെ മുൻ നായകനായ വിരാട് കോലിയും ഇപ്പോഴത്തെ നായകൻ ഫാഫ് ഡുപ്ലെസിയും ചേർന്നാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സ്മൃതിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ഇരുവരും കൂട്ടിച്ചേർത്തു.
From one No. 18 to another, from one skipper to another, Virat Kohli and Faf du Plessis announce RCB’s captain for the Women’s Premier League – Smriti Mandhana. #PlayBold #WPL2023 #CaptainSmriti @mandhana_smriti pic.twitter.com/sqmKnJePPu
— Royal Challengers Bangalore (@RCBTweets) February 18, 2023
മാർച്ച് 4 മുതൽ 26 വരെയാണ് പ്രഥമ ഐപിഎൽ നടക്കുന്നത്. 22 മത്സരങ്ങളാണ് സീസണിലുള്ളത്. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക.ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്സിന്റെയും ജുലന് ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്റെയും മെന്റര്‍മാരാണ്. ടെന്നീസ് ഇതിഹാസ താരം സാനിയ മിർസയാണ് ആർസിബിയുടെ മെൻറ്റർ.
Read More: ഭാര്യയ്ക്കൊപ്പം വിവാഹവേദിയിൽ ചുവടുവെച്ച് അർജുൻ അശോകൻ- വിഡിയോ
അതേ സമയം സ്മൃതിയോടൊപ്പം ഇന്ത്യന്‍ ടീം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനായും ടീമുകൾ ശക്തമായി രംഗത്ത് ഉണ്ടായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ ഹര്‍മന്‍പ്രീതിനെ സ്വന്തമാക്കാൻ രംഗത്തുവന്നു. എന്നാല്‍ ഒരു കോടി കടന്നതോടെ ബാംഗ്ലൂര്‍ പിന്മാറി. തുടർന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഹര്‍മന്‍പ്രീതിനായി മുംബൈക്കൊപ്പം മത്സരിച്ചു. ഒടുവില്‍ 1.80 കോടി രൂപക്ക് മുംബൈ താരത്തെ ടീമിലെത്തിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓസ്ട്രേലിയന്‍ താരം എല്‍സി പെറിയെ 1.7 കോടിക്ക് സ്വന്തമാക്കുകയും ചെയ്തു.
Story Highlights: Smriti mandhana becomes rcb captain