ഭാര്യയ്‌ക്കൊപ്പം വിവാഹവേദിയിൽ ചുവടുവെച്ച് അർജുൻ അശോകൻ- വിഡിയോ

February 13, 2023

വെള്ളിത്തിരയിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകൻ. അച്ഛനെ പോലെത്തന്നെ ഏറെ ആരാധകരുള്ള താരമായി മാറി മകൻ അർജുൻ അശോകനും. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച അർജുൻ അശോകനെപോലെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയ താരമാണ് ഭാര്യ നിഖിത. ഇപ്പോഴിതാ, ഇരുവരും ചേർന്ന് ഒരു വിവാഹവേദിയിൽ ചുവടുവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

നിഖിതയുടെ സഹോദരന്റെ വിവാഹച്ചടങ്ങിനോട് അനുബന്ധിച്ചുള്ള സംഗീതിലാണ് അർജുൻ അശോകനും ഭാര്യയും ചുവടുവെച്ചത്. ഹിറ്റ് തമിഴ് ഗാനങ്ങൾക്കാണ് അർജുൻ അശോകനും നിഖിതയും ചുവടുവയ്ക്കുന്നത്. നടൻ ഹരിശ്രീ അശോകന്റെ മകനായ അർജുനും എറണാകുളം സ്വദേശിനി നിഖിതയും എട്ടുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. 2018 ഡിസംബർ 3നായിരുന്നു ഇവരുടെ വിവാഹം.

Read Also: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

അച്ഛനെ പോലെത്തന്നെ ഏറെ ആരാധകരുള്ള താരമാണ് മകൻ അർജുൻ അശോകനും. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആരാധകരെ താരം നേടിയെടുത്തു കഴിഞ്ഞു. ‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ ‘മന്ദാര’ത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘ഉണ്ട’, രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജൂൺ’ എന്നീ ചിത്രങ്ങളിലും താരം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അർജുൻ ഇപ്പോൾ.

Story highlights- arjun ashokan nikhitha dance