‘കൂടെ നിൻ കൂടെ..’- മനോഹര പ്രണയഗാനവുമായി ഭാവനയും ഷറഫുദ്ധീനും

February 15, 2023

മോളിവുഡിലെ പ്രതിഭാധനയായ നടി ഭാവന സിനിമാലോകത്ത് തന്റെ രണ്ടാം ഇന്നിംഗ്‌സ് ഗംഭീരമാക്കുകയാണ്. വരാനിരിക്കുന്ന സിനിമ ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ മുതൽ ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ, ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലെ മനോഹരമായ ഒരു പ്രണയഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

ഭാവനയും ഷറഫുദ്ധീനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ഫെബ്രുവരി 17ന് ബിഗ് സ്‌ക്രീനുകളിൽ എത്തുകയാണ്. ‘കൂടെ നിൻ കൂടെ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന് നിശാന്ത് രാംതേകെ സംഗീതം പകർന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കർ കെ എസ്, സിത്താര കൃഷ്ണകുമാർ എന്നിവർ ചേർന്നാണ്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

അതേസമയം, ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’. തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത്‌ നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു. 

Story highlights- song from ‘Ntikkakkakkoru Premandaarnnu’