“മാനസ മണിവേണുവില്‍..”; ജാനകിയമ്മയുടെ മനസ്സ് തൊടുന്ന ഗാനവുമായി വേദിയിൽ ആലാപന വിസ്മയം തീർത്ത് ശ്രേയക്കുട്ടി
അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.
ഇപ്പോൾ ‘മൂടൽമഞ്ഞ്’ എന്ന ചിത്രത്തിലെ “മാനസ മണിവേണുവില്‍..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് പാട്ടുവേദിയുടെ മനസ്സ് കവർന്നിരിക്കുകയാണ് പ്രിയ ഗായിക ശ്രേയക്കുട്ടി. ഉഷ ഖന്ന വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പി.ഭാസ്ക്കരൻ മാഷാണ്. ജാനകിയമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ശ്രേയക്കുട്ടിയുടെ ആലാപനത്തിന് വിധികർത്താക്കൾ നൽകിയത്.
Read More: ‘കരിങ്കാളിയല്ലേ, കൊടുങ്ങല്ലൂര്‍ വാഴുന്ന പെണ്ണാള്..’- ഹൃദ്യമായി പാടി ലയനക്കുട്ടി
അതേ സമയം അതിശയകരമായ ആലാപനത്തിനൊപ്പം ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലെ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.
Story Highlights: Sreya sings an evergreen janakiyamma song