സഞ്ജയ് ദത്ത്, അർജുൻ, മാത്യു തോമസ്; ‘ദളപതി 67’ ൽ വിജയിക്കൊപ്പം അണിനിരക്കുന്നത് ഈ താരങ്ങൾ

February 1, 2023

ഇന്ത്യ മുഴുവൻ വലിയ ഹിറ്റായി മാറിയ കമൽ ഹാസന്റെ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘ദളപതി 67.’ സൂപ്പർ താരം വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. അതിനാൽ തന്നെ ആരാധകരുടെ ആവേശം വാനോളമാണ്.

ഇപ്പോൾ ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്ന താരനിരയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിൽ അഭിനയിക്കുന്ന ഒന്‍പത് താരങ്ങളെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. താരം ചിത്രത്തിന്റെ ഭാഗമാവുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അതോടൊപ്പം സൂപ്പർ താരം അർജുൻ, സംവിധായകർ കൂടിയായ ഗൗതം മേനോൻ, മിഷ്ക്കിൻ എന്നിവരും മലയാളി താരം മാത്യു തോമസും ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്നുണ്ട്.

അതേ സമയം വമ്പൻ ഹിറ്റായ വിക്രത്തിന് ശേഷമാണ് ലോകേഷ് ദളപതി 67 സംവിധാനം ചെയ്യുന്നത്. കൊവിഡിന് ശേഷം വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരുന്ന തിയേറ്ററുകൾക്ക് വലിയ ഉണർവ്വാണ് കമൽ ഹാസൻ ചിത്രം വിക്രം നൽകിയത്. ഇന്ത്യയൊട്ടാകെ വമ്പൻ വിജയമാണ് വിക്രം നേടിയത്. ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു ‘വിക്രം.’

Read More: കോണ്ടസ്റ്റിൽ പങ്കെടുക്കൂ, ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീതനിശയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാം..

കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിച്ചത്. മാസ്റ്ററിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ടായിരുന്നു.

Story Highlights: Thalapathy 67 cast