വേഗത്തിൽ സാൻഡ്‌വിച്ച് പാകംചെയ്യുന്ന കുഞ്ഞ് ഷെഫ്- രസകരമായ വിഡിയോ

February 23, 2023

രസകരവും കൗതുകം നിറഞ്ഞതുമായ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് നിഷ്‌കളങ്കത നിറഞ്ഞ കുരുന്നുകളുടെ വീഡിയോകള്‍. കുസൃതിക്കൊഞ്ചലിനും നിറപുഞ്ചിരിക്കുമൊക്കെ കാഴ്ചക്കാരും ഏറെയാണ്. പാചകപരീക്ഷണവുമായി എത്തുന്ന കുരുന്നുകളുടെ രസകരമായ വിഡിയോകൾക്കും ചിത്രങ്ങൾക്കുമൊക്കെ കാഴ്ചക്കാർ ഏറെയാണ്. അത്തരത്തിലുള്ള കുട്ടി പരീക്ഷണങ്ങളുടെ രസകരമായ വിഡിയോകൾക്കൊപ്പം സോഷ്യൽ ഇടങ്ങളിൽ വൈറലാകുകയാണ് ഒരു കുഞ്ഞ് ഷെഫിന്റെ കാഴ്ച .

ഫിഗൻ എന്നയാളാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഒരു കഷണം റൊട്ടി ചട്ടിയിൽ ഇട്ട് പൊരിക്കുകയാണ് ഒരു കുഞ്ഞ് ഷെഫ്. മുട്ട പൊട്ടിച്ച് ഒഴിക്കുകയും ബ്രെഡിനുള്ളിൽ ചീരയോക്കെ വെച്ച് സാൻഡ്‌വിച്ച് തയ്യാറാക്കുന്നതും വിഡിയോയിൽ കാണിക്കുന്നു. വീഡിയോ ഇതിനകം ഒട്ടേറെ കാഴ്ചകളും കമന്റുകളും നേടിയിട്ടുണ്ട്. വിഡിയോ പലരെയും ആകർഷിച്ചപ്പോൾ, ട്വിറ്ററിലെ വലിയൊരു വിഭാഗം കുട്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവെച്ചു. കുട്ടിയുടെ കഴിവുകൾ തീർച്ചയായും ശ്രദ്ധേയമായിരുന്നുവെങ്കിലും മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം അത്തരം കാര്യങ്ങൾ ചെയ്യണമെന്ന് ചിലർ ചൂണ്ടിക്കാട്ടി.

അതേസമയം, മുൻപും പാചക വിഡിയോകളിലൂടെ ഒരു കുഞ്ഞ് താരമായിരുന്നു. വ്യത്യസ്‌തവും രസകരവുമായ പാചക വീഡിയോകളുമായെത്തി സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ട കുട്ടി ഷെഫാണ് കോബെ. ഇതിനോടകം കുട്ടി കോബെയുടെ നിരവധി വീഡിയോകൾ വൈറലായികഴിഞ്ഞു. 

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

ഇന്‍സ്റ്റഗ്രാമിലെ കോബി ഈറ്റ്‌സ് എന്ന പേജിലൂടെയാണ് കുഞ്ഞന്‍ ഷെഫിന്റെ പാചകവീഡിയോകള്‍ പുറത്തുവരുന്നത്. ഒരു വയസ് ആകുന്നതിന് മുൻപ് തന്നെ പാചകപരീക്ഷണങ്ങളുമായെത്തി നിരവധി ആരാധകരെ നേടിയെടുത്തതാണ് ഈ കുട്ടി ഷെഫ്. ഇതിനോടകം 2.4 ദശലക്ഷം ഫോളോവേഴ്‌സിനെ നേടിക്കഴിഞ്ഞു ഈ രണ്ടുവയസുകാരൻ.

Story highlights- toddler ‘chef’ making a sandwich