കളക്ഷൻ തകർത്തു ബിഗിലെ; വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റായി ‘വാരിസ്’, ബിഗിലിന്റെ റെക്കോർഡ് ഇനി പഴങ്കഥ

February 15, 2023

വിജയ് ആരാധകർക്കുള്ള പൊങ്കൽ സമ്മാനമായാണ് ‘വാരിസ്’ തിയേറ്ററുകളിലെത്തിയത്. ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. നെൽസന്റെ ബീസ്റ്റിന് ശേഷം തിയേറ്ററുകളിലെത്തിയ വിജയ് ചിത്രമെന്ന നിലയിൽ വാരിസിൽ വലിയ പ്രതീക്ഷയായിരുന്നു ആരാധകർക്കുണ്ടായിരുന്നത്. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.

ഇപ്പോൾ വാരിസ് വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷൻ 310 കോടി ആയിട്ടുണ്ട്. ഇതോടെ വിജയിയുടെ എക്കാലത്തെയും മികച്ച കളക്ഷനാണ് വാരിസ് സ്വന്തമാക്കിയിരിക്കുന്നത്. ബിഗിലിന്റെ 305 കോടിയുടെ റെക്കോർഡാണ് വാരിസ് തകർത്തത്.

Read More: ‘മണി, പസിക്കിത് മണി..’- ജയറാമിന് കാളിദാസ് നൽകിയ രസികൻ പണി, ഒപ്പം പൊട്ടിച്ചിരിയോടെ പാർവതി- വിഡിയോ

അതേ സമയം വാരിസിന്റെ ഓഡിയോ ലോഞ്ചിനിടയിൽ വിജയ് പറഞ്ഞ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ തനിക്ക് ഒരു എതിരാളി ഉണ്ടായിരുന്നുവെന്നും ആ എതിരാളിയുമായുള്ള മത്സരമാണ് തനിക്ക് വലിയ വിജയങ്ങൾ തന്നതെന്നും പറയുകയാണ് വിജയ്. “ജയിക്കണമെന്ന വാശിയുള്ളവർക്കുള്ളിൽ എപ്പോഴും ഒരു എതിരാളിയുണ്ടായിരിക്കണം. അയാൾ നിങ്ങൾ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമേയില്ല. നിങ്ങൾ നിങ്ങളോടുതന്നെ പൊരുതണം. അതുമാത്രമേ നിങ്ങളെ മികച്ചവനാക്കൂ. 1990-കളിൽ എതിരാളിയായി ഒരു നടൻ രൂപപ്പെട്ടു. ആദ്യം എതിരാളിയായിരുന്നു, പിന്നെ അയാളോടുള്ള മത്സരം ​ഗൗരവമുള്ളതായി. അദ്ദേഹത്തിന്റെ വിജയങ്ങളെ ഞാൻ ഭയന്നു. ആ മത്സരാർത്ഥി ഉണ്ടായ വർഷം 1992. ‌അയാളുടെ പേര് ജോസഫ് വിജയ്”- വിജയിയുടെ വാക്കുകൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Story Highlights: Varishu becomes the highest grossing film of vijay