ഇതാണ് ‘സ്മാർട്ട് വർക്ക്’; അമ്പരപ്പിക്കുന്ന കാര്യക്ഷമതയുമായി ഒരു വെയ്റ്റർ- വിഡിയോ

February 1, 2023

ജോലിയിൽ മികവ് പ്രകടിപ്പിക്കുന്ന ധാരാളം ആളുകൾ സമൂഹത്തിലുണ്ട്. എന്നാൽ അവർ വ്യത്യസ്തരാകുന്നത്, തൊഴിലിനെ വേറിട്ടതാക്കുമ്പോഴാണ്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു വ്യക്തിയെ പരിചയപ്പെടുത്തുകയാണ് ആനന്ദ് മഹീന്ദ്ര. ഒരു കഴിവുറ്റ വെയ്റ്റർ ആണ് വിഡിയോയിൽ ഉള്ളത്. മസാലദോശ വിതരണം ചെയ്യുകയാണ് വിഡിയോയിൽ ഇദ്ദേഹം. ഒന്നോ രണ്ടോ അല്ല, 16 പ്ലേറ്റ് ദോശ ഒരേസമയം കൊണ്ടുനടന്ന് വിതരണം ചെയ്യുകയാണ്.

ആനന്ദ് മഹീന്ദ്ര പങ്കിട്ട വിഡിയോയിൽ, ചൂടുള്ള ദോശകൾ ഉണ്ടാക്കുന്ന ഷെഫിന് ഒരു വെയിറ്റർ സ്റ്റീൽ പ്ലേറ്റുകൾ കൈമാറുന്നത് കാണാം. അദ്ദേഹം സൂക്ഷ്മതയോടെ ദോശകൾ ഉള്ള പ്ലേറ്റുകൾ വെച്ചു ഒരു കൈയ്യിൽ മാത്രം ബാലൻസ് ചെയ്തു. അക്ഷരാർത്ഥത്തിൽ 16 പ്ലേറ്റുകൾ ഒറ്റ കയ്യിൽ താങ്ങിയാണ് അദ്ദേഹം അനായാസമായി വിതരണം നടത്തിയത്. 2 മിനിറ്റിലധികം ദൈർഘ്യമുള്ള ക്ലിപ്പിൽ, ഉപഭോക്താക്കൾക്ക് അദ്ദേഹം പിന്നീട് ചൂടുള്ള ദോശ വിളമ്പുന്നത് കാണാം.

‘നമുക്ക് ‘വെയ്റ്റർ പ്രൊഡക്ടിവിറ്റി’ ഒരു ഒളിമ്പിക് കായികമായി അംഗീകരിക്കേണ്ടതുണ്ട്. ആ സംഭവത്തിൽ ഈ മാന്യൻ സ്വർണ്ണത്തിനുള്ള മത്സരാർത്ഥിയായിരിക്കും’- വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ. ഒട്ടേറെ ആളുകൾ വിഡിയോ കാണുകയും ഏറ്റെടുക്കുകയും ചെയ്തു.

Read Also: ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ

ജോലി ആസ്വദിച്ച് ചെയ്യുന്നതും കഷ്ടപ്പെട്ട് ചെയ്യുന്നതും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. ആളുകൾ അവരുടെ ജോലി എത്രമാത്രം ആസ്വദിക്കുന്നുവെന്ന് കാണിക്കുന്ന നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അടുത്തിടെ ഒരു ട്രാഫിക് പോലീസുകാരൻ റോഡിൽ ടി-പോയിന്റിന് നടുവിൽ നിൽക്കുകയും കാറുകൾ നിർത്തുമ്പോൾ കാൽനടയാത്രക്കാരെ കടന്നുപോകാൻ അനുവദിക്കുകയും ചെയ്യുന്ന വിഡിയോ ശ്രദ്ധനേടിയിരുന്നു. എല്ലാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ചെയ്യുന്ന കാര്യമാണ് ഇതെങ്കിലും ഇദ്ദേഹം അത് വളരെ രസകരവും സന്തോഷപ്രദവുമായ രീതിയിൽ ചെയ്യുന്നു. അത് തന്റെ ജോലിയെ അദ്ദേഹം എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന്റെ നേർക്കാഴ്ചയാണ്.

Story highlights- waiter’s productivity skills