കേട്ടറിഞ്ഞുമാത്രം തോന്നിയ ഇഷ്ടം; അകക്കണ്ണിന്റെ കാഴ്ച്ചയിൽ അർജുനൊപ്പം സെൽഫി പകർത്താൻ എത്തി ആരാധിക -ഹൃദ്യ നിമിഷം

March 1, 2023
arjun p ashokan

നമുക്ക് ചുറ്റിലും നടക്കുന്ന സർവ്വസാധാരണമായൊരു പ്രമേയത്തെ സാധാരണമായ രീതിയിൽ പ്രേക്ഷകരിലേക്കെത്തിച്ച ഒരു കൊച്ചു ചിത്രമായിരുന്നു തിങ്കളാഴ്ച നിശ്ചയം. പുതുമുഖങ്ങൾ മാത്രം അണിനിരന്ന ചിത്രം ഒട്ടേറെ അംഗീകാരങ്ങൾ നേടിയിരുന്നു. അതോടൊപ്പം തന്നെ എല്ലാ അഭിനേതാക്കളും അവരവരുടേതായ ഇടങ്ങൾ സിനിമയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ലവ്ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയിലൂടെ അർജുൻ പി അശോകനും സജീവമാകുകയാണ്. [ arjun p ashokan about cute fan moment ]

ചിത്രത്തിന്റെ പ്രൊമോഷന് ഇടയ്ക്കുണ്ടായ ഹൃദ്യമായ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ഇപ്പോൾ. പ്രൊമോഷനായി എത്തിയ കോളേജിലെ ഒരു അന്ധയായ വിദ്യാർത്ഥിനി അർജുനെ കേട്ടുമാത്രം അറിഞ്ഞ സ്നേഹത്തോടെ സെൽഫി പകർത്താൻ എത്തി. അർജുന്റെ വാക്കുകൾ ഇങ്ങനെ.

തിങ്കളാഴ്ച നിശ്ചയം എന്ന ഒരൊറ്റ സിനിമയെ ചെയ്തിട്ടുള്ളു.. Ott റിലീസ് ആയതുകൊണ്ട് എത്ര ആളുകൾ അത് കണ്ടിട്ടുണ്ട് എന്നുപോലും എനിക്കറിയില്ലായിരുന്നു..എന്നാൽ വേദക്ക് വേണ്ടി കേരളത്തിലെ വിവിധ കോളേജുകളിൽ ചെന്നപ്പോഴാണ് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ എന്നെ ആളുകൾ എത്ര അധികം ഇഷ്ടപെടുന്നു എന്ന് മനസിലായത്.. എന്നെ ഇത്ര ആളുകൾക്ക് അറിയുമോ എന്നായിരുന്നു ആദ്യം ഒക്കെ തോന്നിയത്.. പക്ഷെ വിക്ടോറിയ കോളേജിലെ ഈ ഒരു മൊമെന്റ് എന്റെ ലൈഫിൽ എനിക്ക് കിട്ടിയ ഒരു വലിയ അംഗീകരമാണ്.. അകകണ്ണിന്റെ കാഴ്ച്ചയിൽ എന്നെ തിരിച്ചറിഞ്ഞ ഈ കൂട്ടുകാരിയോടും, ചെന്ന ഓരോ കോളേജിലും എന്നെ ഇത്ര സ്നേഹത്തോടെ സ്വീകരിച്ച ഓരോരുത്തരോടും നിറയെ സ്നേഹം . തിങ്കളാഴ്ചനിശ്ചയം പോലെ വേദയെയും നിങ്ങൾ നെഞ്ചേറ്റും എന്ന വിശ്വാസത്തിൽ ആണ് ഞങ്ങൾ .. ഈ വെള്ളിയാഴ്ച തിയേറ്ററിൽ എത്തണം എല്ലാവരും.. ഈ സ്നേഹം അവിടെയും പ്രതീക്ഷിക്കുന്നു..

Read also: കാലങ്ങൾ താണ്ടി കാതൽ മരങ്ങൾ പൂക്കുമ്പോൾ- ഉള്ളുനിറച്ച് ‘പ്രണയവിലാസം’; റിവ്യൂ

രജിഷ വിജയനും, വെങ്കിടേഷും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ലവ്ഫുള്ളി യുവർസ് വേദ. അനിഖ സുരേന്ദ്രനും, ശ്രീനാഥ് ഭാസിയും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം മാർച്ച് 3 തിയേറ്ററുകളിൽ എത്തും. R2 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത് ശേഖർ, ചന്തുനാഥ്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയകൃഷണൻ, അർജുൻ പി അശോകൻ, സൂര്യലാൽ, ഫ്രാങ്കോ എന്നിവരാണ് മറ്റു താരങ്ങൾ.

Story highlights- arjun p ashokan about cute fan moment