‘നമുക്കിനി സ്നേഹിച്ച് സ്നേഹിച്ച് പോകാം..’- ഒത്തുതീർപ്പിനെത്തിയ ബാബുക്കുട്ടൻ

March 2, 2023
topsinger babukkuttan

രസകരമായ നിമിഷങ്ങളുടെ കലവറയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. മൂന്നാം സീസണിൽ കുസൃതി കുറുമ്പുകളുടെ ഒരു കൂട്ടം തന്നെ എത്തിയിട്ടുണ്ട്. പാട്ടിനൊപ്പം രസകരമായ സംസാരത്തിലൂടെയാണ് ഇവർ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറുന്നത്. പാട്ടുവേദിയിലെ കുറുമ്പനാണ് ബാബുക്കുട്ടൻ. രസകമായ നിമിഷങ്ങളാണ് ബാബുക്കുട്ടൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

വിധികർത്താവായ എം ജി ശ്രീകുമാറുമായാണ് ബാബുക്കുട്ടൻ ഏറ്റവും രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, രസകരമായ ഒരു ഒത്തുതീർപ്പാണ് വേദിയിൽ അരങ്ങേറുന്നത്. ബാബുക്കുട്ടന് വയറുവേദന ആയിരുന്നു എന്നത് സത്യമാണോ എന്ന് ചോദിച്ചാണ് എം ജി ശ്രീകുമാർ സംഭാഷണം ആരംഭിച്ചത്. എന്നാൽ, ബാബുക്കുട്ടന് സംഗതി മനസിലാകുന്നില്ല. പിന്നീടുണ്ടാകുന്ന രസകരമായ സംസാരത്തിനൊടുവിൽ ബാബുക്കുട്ടൻ തന്നെ പറയുകയാണ് ”നമുക്കിനി സ്നേഹിച്ച് സ്നേഹിച്ച് പോകാം..’ എന്ന്. രസകരമായ ഈ എപ്പിസോഡ് സമൂഹമാധ്യമങ്ങളിൽ ഹിറ്റാകുകയാണ്.

പാട്ടുവേദിയിലെ താരമാകുകയാണ് ബാബുക്കുട്ടൻ എന്ന കുഞ്ഞുമിടുക്കൻ. രസകരമായ സംസാരമാണ് ഈ മിടുക്കനെ വേറിട്ടതാക്കുന്നത്. പാട്ടുവേദിയിലെ മമ്മൂട്ടി എന്നാണ് ഈ മിടുക്കന് വിശേഷണവും. 

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

മലയാളികൾക്ക് പാട്ടിന്റെ വസന്തകാലം സമ്മാനിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. മൂന്നു സീസണുകളിലായി മികവുറ്റ ഗായകരെ മലയാളത്തിന് സമ്മാനിച്ച് ഈ പരിപാടി വലിയ സ്വീകാര്യതയോടെ മുന്നേറുകയാണ്. ഇപ്പോഴിതാ, മൂന്നാം സീസണിൽ കുറുമ്പിന്റെ കുരുന്നുകളാണ് എത്തിയിരിക്കുന്നത്. രസകരമായ സംസാരങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്ന ഈ മിടുക്കന്മാരെയും മിടുക്കികളെയും ആളുകൾ നെഞ്ചിലേറ്റിയും കഴിഞ്ഞു.

Story highlights- babukkuttan’s cute compromise