ഹിറ്റ് ബോളിവുഡ് ഗാനത്തിന് മകൾക്കൊപ്പം ചുവടുവെച്ച് ബിജുക്കുട്ടൻ- വിഡിയോ

March 21, 2023

ഒട്ടേറെ കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നടനാണ് ബിജുക്കുട്ടൻ. മമ്മൂട്ടി നായകനായ പോത്തൻ വാവ എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയത്. പിന്നീട് മോഹൻലാലിനൊപ്പം വേഷമിട്ട ഛോട്ടാ മുംബൈ എന്ന സിനിമ ബിജുക്കുട്ടൻ എന്ന നടനെ മലയാള സിനിമയിൽ അടയാളപ്പെടുത്തി. ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളിലൂടെ സജീവമാണ് താരം. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് ബിജുക്കുട്ടൻ കൂടുതൽ ജനപ്രിയനായത്.

സമൂഹമാധ്യമങ്ങളിലൂടെ ബിജുക്കുട്ടന്റെ മകളും ശ്രദ്ധേയയാണ്. നൃത്തചുവടുകളിലൂടെയാണ് ലക്ഷ്മി പ്രേക്ഷക ശ്രദ്ധനേടിയത്. ഇപ്പോഴിതാ, അച്ഛനും മകളും ഒന്നിച്ച് ചുവടുവയ്ക്കുകയാണ്. പത്താൻ എന്ന ഹിറ്റ് സിനിമയിലെ ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. മകളുടെ എനർജിക്കൊപ്പം നില്ക്കാൻ ബിജുക്കുട്ടൻ ശ്രമിക്കുന്നുണ്ട്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

മുൻപും ഇരുവരും ചുവടുവെച്ച് ശ്രദ്ധനേടിയിരുന്നു. ബിജുക്കുട്ടൻ തന്നെയാണ് വീഡയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കമൻ്റുകളിലൂടെ പ്രശംസയുമായി ആരാധകരെത്തിയിട്ടുമുണ്ട്. മുൻപ് കിം കിം ഗാനത്തിന് മകൾ ചുവടുവെച്ച വിഡിയോയും താരം പങ്കുവെച്ചിരുന്നു. ഒട്ടേറെ താരപുത്രികളും മഞ്ജു വാര്യരുടെ കിം കിം ചലഞ്ചിന്റെ ഭാഗമായിരുന്നു.

Story highlights- bijukkuttan dance with daughter went viral