ഹൃദയമിടിപ്പ് മൂന്നു കിലോമീറ്ററിലധികം അകലെ നിന്ന് പോലും കേൾക്കാം- ഇതാണ്, 181 കിലോഗ്രാം ഭാരമുള്ള നീലത്തിമിംഗലത്തിന്റെ ഹൃദയം
ഒട്ടേറെ കൗതുകങ്ങൾ നിറഞ്ഞതാണ് കടലാഴങ്ങൾ. മനുഷ്യർക്ക് അറിയാത്ത ഒരുപാട് രഹസ്യങ്ങൾ ഇപ്പോഴും സമുദ്രം അതിന്റെ ആഴങ്ങളിൽ സൂക്ഷിക്കുന്നു. സമുദ്രോപരിതലത്തിൽ വസിക്കുന്ന ഭീമാകാരമായ ജീവികളുടെ വീഡിയോകളും ഫോട്ടോകളും ആളുകളെ വിസ്മയിപ്പിക്കുന്നു. ഇപ്പോഴിതാ, പൂർണ്ണവളർച്ചയെത്തിയ ഒരു നീലത്തിമിംഗലത്തിന്റെ ഹൃദയം എത്ര വലുതാണെന്ന് കാണിക്കുന്ന ഒരു പോസ്റ്റ് ശ്രദ്ധനേടുന്നു.
ഭൂമിയിൽ നിലനിൽക്കുന്ന ഏറ്റവും വലിയ ജീവികളിൽ ഒന്നാണ് നീലത്തിമിംഗലങ്ങൾ. ഗോയങ്കയുടെ പോസ്റ്റിൽ 2014-ൽ ന്യൂഫൗണ്ട്ലാൻഡിൽ ഒഴുകിയെത്തിയ ഒരു നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നു. ടൊറന്റോയിലെ റോയൽ ഒന്റാറിയോ മ്യൂസിയത്തിൽ അതിന്റെ 440-പൗണ്ട് (ഏതാണ്ട് 200 കിലോഗ്രാം) ഉള്ള ഹൃദയം സൂക്ഷിച്ചിരിക്കുന്നു. 130,000 – 150,000 കിലോ വരെയാണ് ഒരു നീല തിമിംഗലത്തിന്റെ ഭാരം. അതിൽ 200 കിലോയോളം ഹൃദയത്തിന്റെ ഭാരമാണ്.
This is the preserved heart of a blue whale which weighs 181 kg. It measures 1.2 meters wide and 1.5 meters tall and its heartbeat can be heard from more than 3.2 km away. 🐋 🫀 pic.twitter.com/hutbnfXlnq
— Harsh Goenka (@hvgoenka) March 13, 2023
ഈ ചിത്രത്തിന് ഒട്ടേറെ കമന്റുകളും ലൈക്കുകളും ലഭിച്ചു. ഇത്രയും വലിയ ഹൃദയത്തിന്റെ ചിത്രം പലർക്കും കൗതുകം സമ്മാനിച്ചു. കരയിലെ കാഴ്ചകളെപ്പോലെതന്നെ പലപ്പോഴും ശ്രദ്ധ നേടാറുണ്ട് കടല്‍ക്കാഴ്ചകളും. തിരമാലകളുടേയും മത്സ്യങ്ങളുടേയുമൊക്കെ 0ൃശ്യങ്ങള്‍ പലപ്പോഴും കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കാറുമുണ്ട്. സമൂഹമാധ്യമങ്ങില്‍ ഇടയ്ക്കിടെ ഇത്തരം ദൃശ്യങ്ങള്‍ വൈറലാകാറുമുണ്ട്. കഴിഞ്ഞ ദിവസം സഞ്ചാരികളുടെ ബോട്ടിന് തൊട്ടരികിലായി പ്രത്യക്ഷപ്പെട്ട നീലതിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
Story highlights- blue whale’s preserved heart