പ്രസവത്തെത്തുടർന്ന് കുഞ്ഞു നഷ്ടമായെന്നോർത്ത് നൊമ്പരത്തോടെ അമ്മ ചിമ്പാൻസി; കുഞ്ഞിനെ കണ്ടപ്പോഴുള്ള പ്രതികരണം അവിശ്വസനീയം- ഉള്ളുതൊട്ടൊരു കാഴ്ച

March 21, 2023

മനുഷ്യനോട് ഏറെ സാദൃശ്യമുള്ള മൃഗമാണ് കുരങ്ങ്. ബുദ്ധിയുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലുള്ള കുരങ്ങുകൾ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിവുള്ളവരാണ്. മനുഷ്യന്റെ രീതികൾ ഏറെക്കുറെ കുരങ്ങിലും കാണാറുണ്ട്. വൈകാരികമായും അവ മനുഷ്യനോട് അടുത്തുനിൽക്കുന്നു. അതിന് ഉദാഹരണമാണ് മക്കളോടുള്ള അവയുടെ സ്നേഹവും കരുതലും.

Read Also: ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ- വിഡിയോ

ഇപ്പോഴിതാ, അത്തരത്തിൽ ഉള്ളുതൊടുന്നൊരു കാഴ്ച ശ്രദ്ധനേടുകയാണ്. ഒരു ഒരു ചിമ്പാൻസി ഒരു കുഞ്ഞിന് ജന്മം നൽകി. ഉടൻ തന്നെ വെറ്ററിനറി ഡോക്ടർമാർ കുഞ്ഞിനെ ചില ചികിത്സയ്ക്കായി കൊണ്ടുപോയി. തന്റെ കുഞ്ഞ് മരിച്ചുവെന്നു കരുതി നൊമ്പരത്തിലിരിക്കുകയാണ് ‘അമ്മ ചിമ്പാൻസി. ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് തിരികെ കൊണ്ടുവന്നപ്പോൾ, കുഞ്ഞിനെ കണ്ട് ആനന്ദിക്കുകയും കൈകളിൽ കോരിയെടുത്ത് ആശ്ലേഷിക്കുകയും ചെയ്തു. 2022 നവംബറിൽ പകർത്തിയ വിഡിയോ ഇപ്പോഴും ആളുകളുടെ ഉള്ളുകവരുകയാണ്. കൻസാസിലെ സെഡ്‌വിക്ക് കൗണ്ടി മൃഗശാലയിൽ നിന്നും റെക്കോർഡ് ചെയ്‌തതാണ് ഈ കാഴ്ച.

ചിമ്പാൻസി തന്റെ കുഞ്ഞിനെ ആലിംഗനം ചെയ്യുന്നത് കണ്ട് വിഡിയോപകർത്തുന്നവർ പൊട്ടിക്കരയുന്നത് കേൾക്കാം. അതേസമയം, ചിമ്പാൻസികളുടെ ഹൃദ്യമായ ഇത്തരം വിഡിയോകൾ മുൻപും ശ്രദ്ധനേടിയിട്ടുണ്ട്. മനുഷ്യനെ സുഹൃത്തായി കണ്ട് മരത്തിലും ഉയരങ്ങളിലുമെല്ലാം കയറാൻ സഹായിക്കുന്ന ഒരു ചിമ്പാൻസി ഏതാനും നാൾ ശ്രദ്ധനേടിയിരുന്നു.

Story highlights- chimpanzee mother with baby