തിരുവനന്തപുരത്തിന്റെ രാജകീയ മണ്ണിൽ പാട്ടാവേശവുമായി ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുന്നു..

March 30, 2023

കോഴിക്കോടിന്റെ മണ്ണിൽ ആവേശം തീർത്ത സംഗീത നിശ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഇനി തിരുവനന്തപുരത്ത് ആവേശം പകരും. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 2′ തിരുവനന്തപുരത്തേയ്ക്ക് എത്തുകയാണ്. ഔദ്യോഗികമായി തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും കോഴിക്കോട് ലഹരി പടർത്തിയ പാട്ടിന്റെ മാമാങ്കം തിരുവനന്തപുരത്തേക്ക് എത്തുമ്പോൾ സംഗീതാസ്വാദകർ ആവേശത്തിലാണ്. [ Db night by flowers tomorrow at thiruvananthapuram]

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മ്യൂസിക്കൽ ബാൻഡുകളാണ് തിരുവനന്തപുരത്തും അണിനിരക്കുക. കോഴിക്കോട്ടെ സംഗീത നിശയുടെ ആവേശം അടങ്ങും മുൻപ് സെക്കൻഡ് ചാപ്റ്റർ പ്രഖ്യാപിച്ചത് വളരെയധികം പ്രതീക്ഷയാണ് സംഗീതാസ്വാദകർക്കും നൽകുന്നത്. അതേസമയം, കോഴിക്കോട്ടിന്റെ മണ്ണിൽ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ മികച്ച പ്രതികരണം നേടിയിരുന്നു.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

ഗൗരി ലക്ഷ്മി, ജോബ് കുര്യൻ, തൈക്കൂടം ബ്രിഡ്‌ജ്‌, അവിയൽ തുടങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകളുടെ സംഗീത വിസ്മയമായിരുന്നു കോഴിക്കോട് അരങ്ങേറിയത്. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയുടെ ആദ്യ ഭാഗത്തിന് കോഴിക്കോട് തിരി തെളിഞ്ഞപ്പോൾ സമാനതകളില്ലാത്ത വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. പ്രേക്ഷകരുടെ ഇഷ്‌ട സംഗീതജ്ഞരൊക്കെ കോഴിക്കോട് ട്രേഡ് സെന്ററിൽ പ്രകടനങ്ങൾ കാഴ്ച്ചവെച്ചപ്പോൾ ആവേശത്തോടെയാണ് കോഴിക്കോട് അവരെ സ്വീകരിച്ചത്. വേദിയിൽ ആവേശത്തിന് അതിരുകൾ ഇല്ലാതായതോടെ ആസ്വാദകർക്കും മറക്കാനാവാത്ത ഒരനുഭവമായി ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ മാറിയിരുന്നു.

Story highlights-Db night by flowers tomorrow at thiruvananthapuram