ഇന്ന് ജയിച്ചാൽ ബെംഗളൂരു ഫൈനലിൽ; രണ്ടാം പാദ സെമിഫൈനൽ മത്സരം അൽപസമയത്തിനകം

March 12, 2023
sunil chhetri bengaluru fc

ഈ സീസണിലെ ഐഎസ്എല്ലിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാം പാദ സെമിഫൈനൽ പോരാട്ടത്തിൽ ബെംഗളൂരു ഇന്ന് മുംബൈയെ നേരിടാനിറങ്ങുകയാണ്. രാത്രി 7.30 ന് ബെംഗളൂരുവിൽ വെച്ചാണ് മത്സരം. ആദ്യ പാദ സെമിഫൈനൽ മത്സരം വിജയിച്ച ബെംഗളൂരുവിന് ഇന്ന് സമനില നേടിയാൽ പോലും ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാം. ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ മുംബൈക്ക് ഇന്ന് ഒരു ഗോൾ വ്യത്യാസത്തിൽ ജയിച്ചേ തീരൂ. (Isl semifinal match)

അതേ സമയം ഇന്ത്യൻ ഫുട്‌ബോൾ ലോകം കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്‌ത വിഷയമാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു താരം സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ. കേരള താരങ്ങളും ഗോളിയും തയ്യാറാവുന്നതിന് മുൻപ് തന്നെ ഛേത്രി തൊടുത്ത ഫ്രീ കിക്ക് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൻ്റെ അധികസമയത്താണ് വിവാദമുണ്ടായത്. ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌ക്കരിച്ച് കളം വിട്ടതിനെ തുടർന്ന് ബെംഗളൂരു വിജയിച്ചതായി റഫറി പ്രഖ്യാപിക്കുകയായിരുന്നു.

Read More: “ഭരണം ആരുടെ കൈയിലാണോ അവർ കായിക ലോകത്ത് ഇടപെടുമെന്നത് ശരിയാണ്..”; 24 ന്യൂസിനോട് മനസ്സ് തുറന്ന് സി.കെ വിനീത്

മത്സരം നിയന്ത്രിച്ച റഫറി ക്രിസ്‌റ്റൽ ജോണിന്റെ ഗോൾ അനുവദിക്കാനുള്ള തീരുമാനം തന്നെ തെറ്റായിരുന്നുവെന്നാണ് ഫുട്‌ബോൾ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. മുൻ റഫറി ഉൾപ്പെടെയുള്ളവർ ഈ നിലപാട് ഉള്ളവരാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തത്‌. “അത് കൃത്യമായി റഫറിയുടെ പിഴവാണ്. ഫ്രീ കിക്ക് എതിർ ടീമിന് അപകടകരമായ സ്ഥലത്താണ് നൽകിയത്. അതുകൊണ്ട് തന്നെ ഗോൾ കീപ്പർ തയ്യാറായി, വാൾ സെറ്റ് ചെയ്തതിനു ശേഷം മാത്രം കിക്കെടുക്കാൻ റഫറി ശ്രദ്ധിക്കേണ്ടതായിരുന്നു. റഫറി ചെയ്തത് തെറ്റാണ്. വാർ ഉണ്ടായിരുന്നെങ്കിൽ ആ തീരുമാനം മാറിയേനെ.”- റഫറിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

Story Highlights: Isl second leg semifinal match today