“ഭരണം ആരുടെ കൈയിലാണോ അവർ കായിക ലോകത്ത് ഇടപെടുമെന്നത് ശരിയാണ്..”; 24 ന്യൂസിനോട് മനസ്സ് തുറന്ന് സി.കെ വിനീത്

March 5, 2023
CK vineeth 24 news interview

മലയാളികളുടെ അഭിമാന താരമാണ് സി.കെ വിനീത്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും ബാംഗ്ലൂർ എഫ്സിക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുള്ള താരത്തിന് വലിയ ആരാധക വൃന്ദമാണുള്ളത്. സി.കെ വിനീത് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നേടിയ ഗോളുകൾ കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോൾ എഫ്-13 എന്ന ഫുട്‌ബോൾ അക്കാദമിയുടെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് താരം. ഈ സാഹചര്യത്തിൽ അക്കാദമിയെ പറ്റിയും ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവിയെ പറ്റിയും 24 ന്യൂസിനോട് മനസ്സ് തുറന്നിരിക്കുകയാണ് താരം. (24 news exclusive interview with c.k vineeth)

ഫുട്‌ബോളിൽ നിന്നാണ് ജീവിതത്തിൽ എല്ലാം നേടിയത്. അത് കൊണ്ട് തന്നെ ഫുട്‌ബോളിന് എന്ത് തിരിച്ചു നൽകാം എന്ന ചിന്തയിൽ നിന്നാണ് താനും മറ്റ് താരങ്ങളായ മുഹമ്മദ് റാഫിയും റിനോ ആന്റോയും ഒക്കെ ചേർന്ന് എഫ്-13 എന്ന അക്കാദമിയുടെ ആശയത്തിലേക്ക് എത്തിയതെന്നാണ് സി.കെ വിനീത് പറയുന്നത്. കേരളത്തിലുടനീളം 70 അക്കാദമികൾ തുടങ്ങുന്നതിനൊപ്പം സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന മേഖലകളിലും അക്കാദമികൾ ഉണ്ടാവും. മറ്റ് അക്കാദമികളിൽ ഫീസ് നൽകി കുട്ടികൾ എത്തുമ്പോൾ ഈ അക്കാദമികളിൽ സൗജന്യമായിട്ടായിരിക്കും കുട്ടികൾക്ക് പരിശീലനം നൽകുകയെന്നും വിനീത് കൂട്ടിച്ചേർത്തു.

Read More: മെസിയുടെ പൊന്നിൽ പൊതിഞ്ഞ സമ്മാനം; അർജന്റീന ടീമംഗങ്ങൾക്ക് സമ്മാനമായി താരത്തിന്റെ വക 35 ഗോൾഡൻ ഐഫോണുകൾ

അതോടൊപ്പം ഇന്ത്യൻ കായിക മേഖലയിലെ രാഷ്ട്രീയ ഇടപെടലുകളെ പറ്റിയും താരം മനസ്സ് തുറന്നു. രാഷ്ട്രീയ ഇടപെടലുകൾ എല്ലാ കാലത്തും ഉണ്ടാവുമെന്നും എന്നാൽ കായിക മേഖലയെ ഇല്ലാതാക്കുന്ന രീതിയിൽ അത്തരം ഇടപെടലുകൾ ഉണ്ടാവാൻ പാടില്ലെന്നും വിനീത് പറഞ്ഞു. കുറച്ചു നാളത്തേക്കാണെങ്കിലും ഇന്ത്യൻ ടീമിനെ ബാൻ ചെയ്‌തു എന്ന് പറയുന്നത് വളരെ മോശമായിട്ടുള്ള കാര്യമാണ്. ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Story Highlights: 24 news exclusive interview with c.k vineeth