സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; അടുത്ത 4 ദിവസം നേരിയ മഴയ്ക്ക് സാധ്യത
March 13, 2023
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. കേരളത്തിൽ തുടർച്ചയായി നാലാം ദിവസവും ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തി. 38°c. സാധാരണയെക്കാൾ 3.2 °c കൂടുതൽ ചൂട്. പുനലൂരിൽ 37.5 ഡിഗ്രി സെൽഷ്യസും വെള്ളാനിക്കരയിൽ 37.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകിയിരിക്കുന്ന വേനൽ കാല ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണം.
Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ
അടുത്ത 4 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.
Story highlights- It is getting hot again in kerala