‘നാട്ടു നാട്ടു..’ ഗാനത്തിന്റെ ഓസ്കാർ തിളക്കം ചുവടുവെച്ച് ആഘോഷമാക്കി ജാപ്പനീസ് നർത്തകർ- വിഡിയോ
എസ്എസ് രാജമൗലി സംവിധാനം ചെയ്ത ‘ആർആർആർ’ എന്ന ചിത്രത്തിലെ നാട്ടു നാട്ടു മികച്ച ഒറിജിനൽ സ്കോറിനുള്ള ഓസ്കാർ നേടിയപ്പോൾ രാജ്യം മുഴുവൻ അഭിമാനത്തിലാണ്. ടീമിനുള്ള അഭിനന്ദന സന്ദേശങ്ങളാൽ സമൂഹമാധ്യമങ്ങൾ നിറയുമ്പോൾ ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല ആഘോഷങ്ങൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ രാജമൗലിയുടെ ടീമിനെ അഭിനന്ദിച്ച നിരവധി വിഡിയോകൾ വൈറലായിരുന്നു. ജപ്പാനിൽ നിന്നുള്ള രണ്ടു നർത്തകരും ഈ സന്തോഷത്തിൽ പങ്കുചേരുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ജപ്പാനിൽ നിന്നുള്ള കകേതകുവും മയോയും ചുവടുവയ്ക്കുകയാണ്. [ Japanese duo celebrates Naatu Naatu’s Oscar win]
നാട്ടു നാട്ടു എന്ന ഗാനം ഇത്രയധികം ജനപ്രിയമായതിന് പിന്നിൽ ഇവരുമുണ്ട്. ഓസ്കാർ അവാർഡ് നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിനൊപ്പം ഇരുവരും നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം. രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചുവടുകൾ ഏകോപിപ്പിച്ച് അതേവേഷത്തിലാണ് ഇരുവരും ചുവടുവയ്ക്കുന്നത്.
വിഡിയോ ആയിരക്കണക്കിന് കാഴ്ചകളും പ്രതികരണങ്ങളും നേടിയിട്ടുണ്ട്. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും നാട്ടു നാട്ടുവിന് ലഭിച്ച സ്നേഹം കണ്ട് ആളുകൾ അമ്പരന്നു. പലരും പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം, മുൻപ് ഒരുകൂട്ടം ജാപ്പനീസ് നർത്തകർ ‘ആർആർആർ’ എന്ന സിനിമയിലെ ഗാനത്തിന് ചുവടുവെച്ചതും ഹിറ്റായി മാറിയിരുന്നു. ഒമ്പത് പേരടങ്ങുന്ന ഒരു സംഘം ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും വേഷം ധരിച്ച് ജപ്പാനിലെ ഒരു വേദിയിൽ ‘നാട്ടു നാട്ടു’ ഗാനത്തിന് നൃത്തം ചെയ്യുകയാണ്. നർത്തകർ ഇന്ത്യയുടെ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു.അവരുടെ നീക്കങ്ങൾ വളരെ മനോഹരമാണ്.
Story highlights- Japanese duo celebrates Naatu Naatu’s Oscar win