‘എന്റെ ഗാലറിയിൽ നിന്നുള്ള ഈ മനോഹരമായ ഓർമ്മകളിലൂടെ..’- കുട്ടിക്കാല ചിത്രവുമായി കീർത്തി സുരേഷ്

March 11, 2023

തെന്നിന്ത്യൻ സിനിമയിൽ മികച്ച അഭിപ്രായം നേടി സജീവമാകുകയാണ് നടി കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്.  മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് നടി മടങ്ങിയെത്തിയിരുന്നു. കീർത്തിയെപോലെ തന്നെ സിനിമാലോകത്താണ് സഹോദരി രേവതിയും സജീവമായിരിക്കുന്നത്. ക്യാമറയ്ക്ക് പിന്നിലാണ് എന്നതുമാത്രമാണ് വ്യത്യാസം.

സിനിമയുടെ ടെക്നിക്കൽ രംഗത്ത് പ്രവർത്തിക്കുകയാണ് കീർത്തിയുടെ സഹോദരി രേവതി. ‘എന്റെ ഗാലറിയിൽ നിന്നുള്ള ഈ മനോഹരമായ ഓർമ്മകളിലൂടെ നിങ്ങളുടെ ജന്മദിനത്തിൽ നിങ്ങൾക്ക് ഒരുപാട് സ്നേഹവും ആലിംഗനങ്ങളും ഊഷ്മളമായ ആശംസകളും അയയ്ക്കുന്നു, അക്കാവേയ്! നിങ്ങളുടെ ഈ വർഷം മുമ്പെങ്ങുമില്ലാത്തവിധം സവിശേഷമായിരിക്കട്ടെ!’. കീർത്തി സുരേഷ് കുറിക്കുന്നു.

അതേസമയം, കീർത്തി സുരേഷ് നായികയായി എത്തിയ മരക്കാറിലാണ് സഹോദരിമാർ ആദ്യമായി ഒന്നിച്ച് പ്രവർത്തിച്ചത്. അന്ന് സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കീർത്തി കുറിച്ചത് ഇങ്ങനെയാണ്.- ‘എന്തൊരു മനോഹരമായ ചിത്രം, ഞാൻ‌ ചേച്ചിയോടൊപ്പം ജോലിചെയ്തതിൽ വളരെ സന്തോഷവതിയാണ്. സഹോദരി ഷൂട്ടിംഗിൽ‌ എല്ലാം പരിപാലിക്കുമ്പോൾ‌ കാര്യങ്ങൾ എത്ര എളുപ്പമാണെന്നോ?’- കീർത്തിയുടെ വാക്കുകൾ.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

‘ഈ ചിത്രം പങ്കിടാൻ ഞാൻ കുറച്ചുകാലമായി കാത്തിരിക്കുകയാണ്. മരക്കാറിന്റെ സെറ്റുകളിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ജോലിചെയ്യുമ്പോൾ എടുത്ത ഒരു പ്രത്യേക കാൻഡിക് ക്ലിക്കാണിത്! ഞങ്ങളുടെ ഒന്നിച്ചുള്ള ആദ്യ പ്രോജക്ട്.. ഇനിയും നിരവധി പ്രതീക്ഷിക്കുന്നു. കിറ്റി, നിന്നോടൊപ്പം ജോലി ചെയ്യുന്നത് വളരെ സന്തോഷകരമായിരുന്നു! ഞാൻ നിന്നിൽ വളരെ അഭിമാനിക്കുന്നു, ഒപ്പം നിന്റെ പ്രകടനം നേരിൽ കാണുന്നത് ഒരു ത്രില്ലായിരുന്നു!’- രേവതിയും അന്ന് കുറിച്ചതിങ്ങനെ.

Story highlights- keerthi suresh’s childhood photos with sister