നാനിക്കൊപ്പം നൃത്തവുമായി കീർത്തി സുരേഷ്- വിഡിയോ

തെന്നിന്ത്യൻ സിനിമയിൽ മികച്ച അഭിപ്രായം നേടി സജീവമാകുകയാണ് നടി കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. മറ്റു ഭാഷകളിൽ ‘സാനി കൈദം’, ‘അണ്ണാത്തെ’, ‘സർക്കാരു വാരി പാട്ട’ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു. ഇപ്പോഴിതാ, നടൻ നാനിക്കൊപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ് നടി. സിനിമയിലെ ഒരു ഗാനത്തിന് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത് ഇപ്പോൾ ശ്രദ്ധനേടുകയാണ്.
കീർത്തിക്കൊപ്പം നന്ദിയും ചുവടുവയ്ക്കുന്നുണ്ട്. ദസറ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്യുന്നത്. മാർച്ച് 30ന് ചിത്രം റിലീസ് ചെയ്യുകയാണ്. അതേസമയം, തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് കീർത്തി സുരേഷ്. മലയാളത്തിന് പുറമെ അന്യ ഭാഷ സിനിമകളില്‍ മുൻനിരയിലുള്ള കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും.
അതേസമയം, തന്റെ വരാനിരിക്കുന്ന ചിത്രമായ ദസറയുടെ റിലീസിനായി കാത്തിരിക്കുകയാണ് കീർത്തി സുരേഷ്. തെലുങ്ക് ആക്ഷൻ ഡ്രാമ ഈ വർഷം മാർച്ച് 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രമോഷനുകളുടെ തിരക്കിലാണ് കീർത്തി ഇപ്പോൾ. ശ്രീകാന്ത് ഓഡല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Story highlights- keerthy suresh dance with nani