നേത്രരോഗങ്ങൾ കണ്ടെത്താൻ ഐഫോണിൽ AI സഹായത്തോടെ ആപ്പ് വികസിപ്പിച്ചെടുത്ത് പതിനൊന്നു വയസുകാരിയായ മലയാളി!

March 27, 2023

ഐഫോൺ ഉപയോഗിച്ച് നേത്രരോഗങ്ങൾ കണ്ടെത്താൻ AI അടിസ്ഥാനമാക്കിയുള്ള ആപ്പ് വികസിപ്പിച്ചെടുത്ത് മലയാളി പെൺകുട്ടി. ഒട്ടേറെ ആളുകളാണ് കുട്ടിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്. സെൽഫ് ലേൺഡ് കോഡറായ ലീന റഫീഖ് എന്ന പെൺകുട്ടി.

തന്റെ അസാധാരണ നേട്ടത്തെക്കുറിച്ച് ലിങ്ക്ടിനിലാണ് പങ്കുവെച്ചത്. ആർക്കസ്, മെലനോമ, ടെറിജിയം, തിമിരം തുടങ്ങിയ നേത്രരോഗങ്ങളോ അവസ്ഥകളോ കണ്ടെത്താൻ താൻ വികസിപ്പിച്ച ഈ ആപ്പ് ഉപയോഗിക്കാമെന്ന് ഈ മിടുക്കി അവകാശപ്പെടുന്നു.

‘ഒഗ്ലർ ഐ സ്കാൻ’ എന്ന് പേരിട്ടിരിക്കുന്ന ആപ്പിൽ താൻ 10-ാം വയസുമുതൽ പ്രവർത്തിക്കാൻ തുടങ്ങിയെന്ന് പെൺകുട്ടി പറയുന്നു. കമ്പ്യൂട്ടർ വിഷൻ, അൽഗോരിതംസ്, മെഷീൻ ലേണിംഗ് മോഡലുകൾ, കണ്ണിന്റെ അവസ്ഥകൾ, ആപ്പിൾ ഐഒഎസിന്റെ നൂതന തലങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ മനസിലാക്കാൻ ആറ് മാസത്തോളം സമയമെടുത്തതായി കുട്ടി പറയുന്നു. ആപ്പ് സ്റ്റോറിൽ ആപ്ലിക്കേഷൻ സമർപ്പിക്കുകയും ചെയ്തു. ഇപ്പോൾ പതിനൊന്നു വയസ്സാണ് ലീന റഫീഖ് എന്ന കുട്ടിക്ക്.

Read Also: പിറന്നാൾ ദിനത്തിൽ കുടുംബം പാട്ടുവേദിയിൽ- രാഹുൽ രാജിനെ അമ്പരപ്പിച്ചൊരു സർപ്രൈസ്!

അതേസമയം, ഇങ്ങനെ അത്യപൂർവമായ ടെക്നിക്കൽ ബുദ്ധിയിലൂടെ ഈ ചെറിയ പ്രായത്തിൽ കൈയടി നേടുന്ന കുട്ടിക്ക് മികച്ച പിന്തുണയാണ് ഓൺലൈൻ ലോകം നൽകുന്നത്.

Story highlights- Kerala girl develops AI-based to detect eye diseases