പിറന്നാൾ ദിനത്തിൽ കുടുംബം പാട്ടുവേദിയിൽ- രാഹുൽ രാജിനെ അമ്പരപ്പിച്ചൊരു സർപ്രൈസ്!

March 27, 2023

സർപ്രൈസുകൾ നിറയുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകർക്ക് മാത്രമല്ല, വിധികർത്താക്കൾക്കും വേദി ഇങ്ങനെ കൗതുകങ്ങൾ സമ്മാനിക്കാറുണ്ട്. ഇത്തവണ രസകരമായ സർപ്രൈസിൽ അമ്പരന്നത് രാഹുൽ രാജാണ്. രാഹുലിന്റെ ജന്മദിനത്തിൽ കുടുംബത്തെ വേദിയിലെത്തിക്കുകയായിരുന്നു ടോപ് സിംഗർ അണിയറപ്രവർത്തകർ.

പിറന്നാൾ ദിനത്തിൽ രാഹുലിനായി വിധികർത്താക്കളിൽ ഒരാളായ എം ജി ശ്രീകുമാർ പാടുകയാണ്. അതിനിടയിൽ, രാഹുൽ രാജിന്റെ അമ്മയും മകളും വേദിയിലേക്ക് കടന്നുവന്നു. അമ്പരന്നുപോയ രാഹുലിന് കൂടുതൽ സർപ്രൈസ് കാത്തിരിക്കുന്നുണ്ടായിരുന്നു. പിന്നാലെ, കേക്കുമായി ഭാര്യയും എത്തി. എല്ലാവരും ചേർന്ന് ആശംസകൾ അറിയിക്കുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.

അതേസമയം, മുൻപും പാട്ടുവേദി രാഹുൽ രാജിന് അപ്രതീക്ഷിതമായ സന്തോഷങ്ങൾ നൽകിയിരുന്നു. രാഹുലിന്റെ ഭാര്യ മിറിയത്തെ വേദിയിലേക്ക് എത്തിക്കുകയായിരുന്നു. മിറിയത്തിന്റെ പിറന്നാൾ ദിനത്തിലാണ് ഇങ്ങനെയൊരു കൗതുകം വേദി ഒരുക്കിയത്.

വിദേശ വനിതാണ് മിറിയം. സാരിയുടുത്ത് തനി മലയാളി പെൺകൊടിയായാണ് മിറിയം വേദിയിൽ എത്തിയത്. ഒപ്പം മകളും ഉണ്ടായിരുന്നു. രാഹുലിന് അപ്രതീക്ഷിതമായിരുന്നു ഈ വരവ്. അതേസമയം, രണ്ടാം സീസണിൽ വിധികർത്താക്കളായിരുന്ന എം ജി ശ്രീകുമാറിനും ദീപക് ദേവിനും സമാനമായ സർപ്രൈസുകൾ പാട്ടുവേദി ഒരുക്കിയിരുന്നു.

സ്റ്റാർ നൈറ്റ് എന്ന സ്പെഷ്യൽ ഇവന്റിൽ മകൾ ദേവികയെ എത്തിച്ചാണ് ദീപക്കിന് സർപ്രൈസ് നൽകിയത്. വേദിയിൽ പാട്ടുമായി മകളെ കണ്ടതോടെ ആകെ അമ്പരപ്പിലായി ദീപക്. ‘ദി ഗ്രേറ്റസ്റ്റ് ഷോമാനി’ലെ ലോക പ്രസിദ്ധ ഗാനമായ ‘നെവർ എവർ..’ ആലപിച്ചുകൊണ്ടാണ് ദേവിക എത്തിയത്. പാട്ടിലുടനീളം കണ്ണുനിറഞ്ഞ് ആസ്വദിച്ചിരുന്ന ദീപക്, മകളെ ഓടിയെത്തി ആലിംഗനം ചെയ്താണ് സന്തോഷം അറിയിച്ചത്. മാത്രമല്ല, ഇപ്പോഴാണ് ഈ വേദിയിൽ കുട്ടികൾ പാടുമ്പോൾ അവരുടെ അച്ഛനമ്മമാരുടെ മാനസികാവസ്ഥ എനിക്ക് മനസിലായത് എന്ന് ദീപക് പറഞ്ഞതോടെ ടോപ് സിംഗർ വേദിയിൽ കൈയടി ഉയർന്നു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അതേസമയം, കഴിഞ്ഞ പിറന്നാളിന് കുരുന്നുകൾ പാട്ട് പാടി എം ജി ശ്രീകുമാറിന് സർപ്രൈസ് നൽകിയപ്പോൾ അതിലും രസകരമായ ഒരു നിമിഷം വേദിയിൽ പിറന്നു. പാട്ടുകാർക്കിടയിലേക്ക് എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖ എത്തിയതോടെ വേദിയിൽ ആഘോഷങ്ങൾക്ക് മാറ്റുകൂടി. ലേഖയെ കണ്ടപ്പോഴുള്ള എം ജി ശ്രീകുമാറിന്റെ പ്രതികരണവും രസകരമായിരുന്നു.

Story highlights- rahul raj top singer birthday celebration