മനസ്സിലായോ എന്ന് ഹിന്ദിയിൽ ചാക്കോച്ചൻ, ഞങ്ങൾ മലയാളികളെന്ന് മറുപടി; സിസിഎല്ലിനിടയിലെ ചില ചിരി നിമിഷങ്ങൾ

March 2, 2023
Kunchakko boban ccl

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കുഞ്ചാക്കോ ബോബനാണ് കേരള സിനിമ താരങ്ങളുടെ ടീമായ സീ ത്രീ കേരള സ്‌ട്രൈക്കേഴ്സിനെ നയിക്കുന്നത്. മത്സരങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളുമൊക്കെ ഏറെ ശ്രദ്ധേയമായി മാറാറുണ്ട്. ഇപ്പോൾ കഴിഞ്ഞ മത്സരം നടന്ന ജയ്‌പൂരിൽ നിന്നുള്ള രസകരമായ ഒരു വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കേരളത്തിന്റെ നായകനായ കുഞ്ചാക്കോ ബോബൻ ഓട്ടോഗ്രാഫ് നൽകുന്നതാണ് വിഡിയോയിലുള്ളത്. തന്നെ മനസ്സിലായോ എന്ന് ഹിന്ദിയിൽ ചോദിക്കുകയാണ് ചാക്കോച്ചൻ. എന്നാൽ തങ്ങൾ മലയാളികളാണെന്നാണ് ആരാധകർ പറയുന്നത്.

ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് കുഞ്ചാക്കോ ബോബൻ നയിക്കുന്ന സ്‌ട്രൈക്കേഴ്സിലെ താരങ്ങൾ.

Read More: ടെസ്റ്റല്ല, ടി 20 തന്നെ; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ നിയമങ്ങൾ ഇങ്ങനെ

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരളത്തിന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. 8 വിക്കറ്റിന്റെ കനത്ത പരാജയമാണ് കഴിഞ്ഞ മത്സരത്തിൽ കേരളം കർണാടക ബുൾഡോസേഴ്‌സിനോട് ഏറ്റുവാങ്ങിയത്. അതേ സമയം ആദ്യ മത്സരത്തിൽ 64 റൺസിന്റെ കനത്ത പരാജയമാണ് കേരളം തെലുഗു വാരിയേഴ്‌സിനോട് ഏറ്റുവാങ്ങിയത്. ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19 ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരന്നിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമ താരങ്ങൾ വീണ്ടും ക്രിക്കറ്റിനായി മൈതാനത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കൊവിഡ് കാരണം 2020 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നിരുന്നില്ല.

Story Highlights: Kunchakko boban funny moment with ccl fans