‘ഓസ്‌കാറിന്റെ നിറവിൽ ‘ധാംകിണക്ക ധില്ലം’ പാട്ടും’- രസകരമായ വിഡിയോ പങ്കുവെച്ച് എം ജി ശ്രീകുമാർ

March 30, 2023

സിനിമാ ലോകത്തെ ഏറ്റവും വലിയ അവാർഡ് നിശയായ ഓസ്കാർ വേദിയിൽ ഇന്ത്യക്കും മിന്നുന്ന നേട്ടമേകിയിരിക്കുകയാണ് ആർആർആർ. ആർ ആർ ആർ ടീം (രാം ചരൺ, ജൂനിയർ എൻടിആർ, എസ്എസ് രാജമൗലി, കീരവാണി) അവരുടെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ചരിത്രം സൃഷ്ടിച്ച് പുരസ്‌കാരം ഉയർത്തി. ഈ ഗാനം ഏറ്റുപാടാത്തവരും ചുവടുകൾ അനുകരിക്കാത്തവരും വിരളമാണ്.

ഇപ്പോഴിതാ, ഗായകൻ എം ജി ശ്രീകുമാർ രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്. മോഹൻലാലിൻറെ ഹിറ്റ് ചിത്രം ‘നരസിംഹ’ത്തിലെ ‘ധാംകിണക്ക ധില്ലം’ പാട്ടിനൊപ്പം നാട്ടു നാട്ടു ഗാനത്തിന്റെ വിഡിയോ ചേർത്തിരിക്കുകയാണ്. ‘ഓസ്‌കാറിന്റെ നിറവിൽ ‘ധാംകിണക്ക ധില്ലം’ പാട്ടും’ എന്നുപറഞ്ഞുകൊണ്ട് ആണ് എം ജി ശ്രീകുമാർ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എഡിറ്റ് ചെയ്തവരെ സമ്മതിക്കണം എന്നും അദ്ദേഹം കുറിക്കുന്നു.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

അതേസമയം, അപ്രതീക്ഷിതമായ വമ്പൻ വിജയമാണ് രാജമൗലിയുടെ ‘ആർആർആർ’ ലോകമെമ്പാടും നേടിയത്. ഇന്ത്യയിൽ എക്കാലത്തെയും വലിയ ബോക്‌സോഫിസ് വിജയം സ്വന്തമാക്കിയ ചിത്രം വളരെ പെട്ടെന്നാണ് അമേരിക്കയിലടക്കം തരംഗമായി മാറിയത്. ഇക്കഴിഞ്ഞ ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന ചടങ്ങിലും ചിത്രം ആദരിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ “നാട്ടു നാട്ടു” എന്ന ഗാനത്തിലൂടെ മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് സംഗീത സംവിധായകൻ എം.എം കീരവാണി ഏറ്റുവാങ്ങി.

Story highlights- m g sreekumar shares funny video