കോട്ടും സ്യൂട്ടും ലെതർ ഷൂസും ധരിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതം കീഴടക്കിയ മനുഷ്യൻ
പർവ്വതാരോഹണമെന്നാൽ ഏറ്റവും പ്രയാമേറിയ ഒന്നാണ് എന്നതിൽ തർക്കമില്ല. ഉയർന്ന സുരക്ഷാ ഉപകരണങ്ങളും എല്ലായ്പ്പോഴും ചൂട് നിലനിർത്താൻ കഴിയുന്ന ഇൻസുലേറ്റഡ് വസ്ത്രങ്ങളും യാത്രയിൽ സജ്ജീകരിക്കേണ്ടതുണ്ട്. അങ്ങനെയല്ലാത്ത അവസരങ്ങൾ ചെറിയ കൊടുമുടികളിൽ പോലും ജീവന് വെല്ലുവിളിയുയർത്തും എന്നത് എല്ലാവർക്കും വ്യക്തമാണ്.
എന്നാൽ ജപ്പാനിൽ നിന്നുള്ള സാഹസികനായ നൊബുടക സാദ, ഈ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കിയിരിക്കുകയാണ്. മലേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിനാബാലു പർവതത്തിൽ കോട്ടും സ്യൂട്ടും ലെതർ ഷൂസും ധരിച്ച് 49 കാരനായ നൊബുടക സാദ കയറിയത് എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
Read Also: പിറന്നാൾ ദിനത്തിൽ കുടുംബം പാട്ടുവേദിയിൽ- രാഹുൽ രാജിനെ അമ്പരപ്പിച്ചൊരു സർപ്രൈസ്!
മാർച്ച് 22 ന് ഇദ്ദേഹം, തന്റെ ഇഷ്ട ബ്രാൻഡിന്റെ പ്രത്യേകം നിർമ്മിച്ച സ്യൂട്ടുകൾ ധരിച്ച് മലേഷ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ എത്തി. തൊഴിൽപരമായി തയ്യൽക്കാരനായ സദ തന്റെ പ്രൊഫഷണൽ ലുക്ക് പൂർത്തിയാക്കാൻ ഓഫീസ് ബാഗും കഴുത്തിൽ ഓഫീസ് ഐഡി ടാഗും ധരിച്ചിരുന്നു. അദ്ദേഹം തന്റെ സാഹസികതയുടെ ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ആളുകൾ അമ്പരപ്പിക്കുകയും ചെയ്തു. ഒരു കുടിലിൽ താമസിച്ചാണ് അദ്ദേഹം അവിടെ കഴിഞ്ഞുകൂടിയത്.
Story highlights- Man climbs one of world’s highest mountain in suit